ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്ക് ആ​വ​ശ്യ​ത്തി​ന് സീ​റ്റി​ല്ല; മ​ല​യോ​ര മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി
Saturday, September 18, 2021 1:12 AM IST
മു​ക്കം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് പോ​ലും അ​ത​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ല​സ് വ​ണി​ന് അ​ഡ്മി​ഷ​ന് ആ​വ​ശ്യ​മാ​യ സീ​റ്റി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി​യാ​കു​ന്നു. കൊ​ടി​യ​ത്തൂ​ർ, കാ​ര​ശേ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം സ്ഥി​തി വ്യ​ത്യ​സ്ഥ​മ​ല്ല. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് യോ​ഗ്യ​രാ​യ​ത് 1013 വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇ​വ​രി​ൽ 450 ഓ​ളം പേ​ർ​ക്ക് ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ സ​മ​യം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് സ്കൂ​ളു​ക​ളി​ലാ​യി നി​ല​വി​ലു​ള്ള പ്ല​സ് വ​ൺ സീ​റ്റു​ക​ളു​ടെ എ​ണ്ണ​മാ​ക​ട്ടെ 360 ഉം. ​ഇ​വി​ടെ​ത​ന്നെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ഠ​നം തു​ട​ര​ണ​മെ​ന്നു വി​ചാ​രി​ച്ചാ​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പോ​ലും സീ​റ്റ് അ​പ്രാ​പ്യ​മാ​കു​ന്ന അ​വ​സ്ഥ.
ഇ​ഷ്ട​പ്പെ​ട്ട കോ​ഴ്സു​ക​ളു​ടെ കാ​ര്യം ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ ആ​ഗ്ര​ഹി​ച്ചാ​ൽ പോ​ലും ല​ഭി​ക്കാ​ൻ പ്ര​യാ​സ​മാ​യി​രി​ക്കും. ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​മേ​യം പാ​സാ​ക്കി. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളാ​ണു​ള്ള​ത്. ഈ ​മൂ​ന്ന് സ്കൂ​ളു​ക​ളി​ലു​മാ​യി ആ​കെ 360 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ ത​ന്നെ മെ​റി​റ്റ് സീ​റ്റ് 200 മാ​ത്രം.
അ​തേ സ​മ​യം ഈ ​വ​ർ​ഷം കൊ​ടി​യ​ത്തൂ​ർ പി​ടി​എം ഹൈ​സ്കൂ​ളി​ൽ മാ​ത്ര​മാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ 775 വി​ദ്യാ​ർ​ഥി​ക​ളും പ്ല​സ് വ​ൺ യോ​ഗ്യ​ത നേ​ടി​യ​വ​രാ​ണ്. ഇ​തി​ൽ 371 പേ​ർ ഫു​ൾ എ ​പ്ല​സു​കാ​രു​മാ​ണ്. നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ ചെ​റു​വാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 141 വി​ദ്യാ​ർ​ഥി​ക​ളി​ൽ 35 പേ​രും തോ​ട്ടു​മു​ക്കം സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലെ 117 ൽ 41​പേ​രും റീ ​വാ​ല്യു​വേ​ഷ​നു മു​മ്പേ ഫു​ൾ എ ​പ്ല​സു​കാ​രാ​ണ്.
വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യി ഏ​റെ മു​ന്നാ​ക്കം നി​ൽ​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​ഠ​ന​ത്തി​നു നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​വേ​ദ​നം ഇ​ന്ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ലൂ​ല​ത്ത് പ​റ​ഞ്ഞു.
കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട് സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 186 വി​ദ്യാ​ർ​ത്ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ പാ​സാ​യി​ട്ടു​ണ്ട്. ഈ ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നി​ന്ന് നി​ര​വ​ധി കു​ട്ടി​ക​ൾ തൊ​ട്ട​ടു​ത്ത കൊ​ടി​യ​ത്തൂ​ർ, കു​ട​ര​ഞ്ഞി, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ളു​ക​ളി​ലും പ​ഠി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ൽ ആ​കെ​യു​ള്ള​ത് 180 പ്ല​സ് വ​ൺ സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ്.