ബാ​ലു​ശേ​രി മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കും: മ​ന്ത്രി
Sunday, September 19, 2021 12:37 AM IST
കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള എ​ല്ലാ ഇ​ട​പെ​ട​ലു​ക​ളും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​ന​വും ശി​ലാ​സ്ഥാ​പ​ന​വും പ​റ​മ്പി​ന്‍ മു​ക​ളി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ മി​ക​വു​റ്റ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് റ​വ​ന്യൂ വ​കു​പ്പി​ല്‍ ഇ​തി​നോ​ട​കം ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ അ​ഡ്വ. കെ ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന​ത്ത് തീ​ര്‍​പ്പാ​ക്കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന റ​വ​ന്യു വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ള്‍ ഡി​സം​ബ​റോ​ടെ തീ​ര്‍​പ്പാ​ക്കാ​നു​ള്ള സ്‌​പെ​ഷ്യ​ല്‍ ഡ്രൈ​വ് ആ​രം​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ര്‍ 22 മു​ത​ല്‍ 10 ദി​വ​സം സെ​ക്ര​ട്ട​റി​യേ​റ്റി​ന​ക​ത്ത് ദീ​ര്‍​ഘ​കാ​ല​മാ​യി തീ​ര്‍​പ്പാ​കാ​തെ കി​ട​ക്കു​ന്ന ഫ​യ​ലു​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യും തീ​ര്‍​പ്പാ​ക്കു​ന്ന​തി​നു​ള്ള അ​ദാ​ല​ത്ത് ആ​രം​ഭി​ക്കും. ആ​ദ്യ 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ലാ​ന്‍റ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ല്‍ അ​ദാ​ല​ത്ത് ന​ട​ത്തും.
ഒ​ക്ടോ​ബ​ര്‍ 15 നും 30 ​നും അ​കം എ​ല്ലാ ക​ള​ക്ടറേറ്റി​ലും ന​വം​ബ​റി​ല്‍ 78 താ​ലൂ​ക്കു​ക​ളി​ലും ഡി​സം​ബ​റി​ല്‍ 1666 വി​ല്ലേ​ജു​ക​ളി​ലും ഫ​യ​ല്‍ അ​ദാ​ല​ത്തു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​ല്‍​പ്പി​ച്ച 179 പ​ദ്ധ​തി​ക​ള്‍​ക്ക് 100 ദി​വ​സം കൊ​ണ്ട് ന​ട​പ്പാ​ക്കാ​നും തു​ട​ക്കം കു​റി​ക്കാ​നും സാ​ധി​ച്ചു. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​ന്നു എ​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ ഇ​ച്ഛാ​ശ​ക്തി​യു​ടെ തെ​ളി​വാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​റ​മ്പി​ന്‍ മു​ക​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ.​എം. സ​ച്ചി​ന്‍​ദേ​വ് എം​എ​ല്‍​എ, മു​ന്‍ എം​എ​ല്‍​എ പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​തേ​ജ് ലോ​ഹി​ത് റെ​ഡ്ഢി, ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. അ​നി​ത, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രൂ​പ ലേ​ഖ കൊ​മ്പി​ലാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.