സൗ​രോ​ർ​ജ്ജ പ​ദ്ധ​തി​ക​ൾക്ക് സ​ർ​ക്കാ​ർ സ​ഹാ​യം കാ​ര്യ​മാ​യി ന​ൽ​ക​ണം: പി.​സി. തോ​മ​സ്
Monday, September 20, 2021 12:56 AM IST
കോ​ഴി​ക്കോ​ട്: സൗ​രോ​ർ​ജ പ​ദ്ധ​തി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ട് കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​രു​ക​ൾ നി​ല​വി​ലു​ള്ള സ​ബ്സി​ഡി വ​ർ​ധി​പ്പി​ക്കു​ക​യും പു​തി​യ ഏ​താ​നും പ​ദ്ധ​തി​ക​ൾ​ക്ക് സ​ബ്സി​ഡി​ക​ൾ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്രമ​ന്ത്രി​യു​മാ​യ പി.​സി. തോ​മ​സ്.
വീ​ടു​ക​ളി​ൽ എ​ടു​ക്കു​ന്ന ക​ണ​ക്ഷ​നു​ക​ൾ​ക്ക് ഇ​പ്പോ​ൾ ന​ൽ​കി​വ​രു​ന്ന സ​ബ്സി​ഡി കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​വാ​നും സ​ബ്സി​ഡി​യു​ടെ തു​ക കൂ​ട്ടു​വാ​നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. അ​തോ​ടൊ​പ്പം ത​ന്നെ സ​ഹ​ക​ര​ണ​മേ​ഖ​ല വ​ഴി​യും അ​ല്ലാ​തെ​യും കൂ​ടു​ത​ൽ വ്യാ​പ​ക​മാ​യ തോ​തി​ൽ സൗ​രോ​ർ​ജം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നും സൗ​രോ​ർ​ജം കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും അ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്കു കൂ​ടി സ​ബ്സി​ഡി ന​ൽ​കാ​ൻ സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണമെ​ന്ന് തോ​മ​സ് അ​ഭ്യ​ർ​ഥി​ച്ചു.
പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്കും തോ​മ​സ് ഇ​തു സം​ബ​ന്ധി​ച്ച് ഇ മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ചു.