മു​തു​കാ​ട് കോ​ൺ​വെ​ന്‍റ് കൃ​ഷി​യി​ട​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ കാ​ട്ടു​പ​ന്നി​യി​റ​ങ്ങി
Wednesday, September 22, 2021 1:15 AM IST
പേ​രാ​മ്പ്ര: കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​ൻ കോ​ട​തി ഉ​ത്ത​ര​വു ല​ഭി​ച്ച ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് സെ​ന്‍റ് ആ​ഗ്ന​സ് കോ​ൺ​വെ​ന്‍റി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ഇ​ന്ന​ലെ പ​ട്ടാ​പ്പ​ക​ൽ കാ​ട്ടു പ​ന്നി​യെ​ത്തി. കോ​ൺ​വെ​ന്‍റി​നു സ​മീ​പം ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തോ​ടെ മ​ഠം അ​ധി​കൃ​ത​ർ പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ കാ​ര്യ​മ​റി​യി​ച്ചു.
ക​പ്പ ന​ട്ട സ്ഥ​ല​ത്തി​നു ചു​റ്റു​മി​ട്ട വ​ല​യി​ൽ കു​ടു​ങ്ങി​യ ചെ​റു കാ​ട്ടു​പ​ന്നി​ക്കു ര​ക്ഷ​പ്പെ​ടാ​നാ​കാ​തെ വ​ന്നു. വ​ന​പാ​ല​ക​രെ​ത്തി ഇ​തി​നെ ജീ​വ​നോ​ടെ പി​ടി​ച്ചു കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കീ​ട്ടു അ​ഞ്ചു മ​ണി​യോ​ടെ​യാ​ണു സം​ഭ​വം.
കോ​ൺ​വെ​ന്‍റ​ധി​കൃ​ത​രും പ​രി​സ​ര​വാ​സി​ക​ളും കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം സ​ഹി​ക്ക വ​യ്യാ​താ​യ​തോ​ടെ​യാ​ണു ഹൈ​ക്കോ​ട​തി​യി​ൽ അ​ഭ​യം തേ​ടി​യ​ത്. ഇ​വ​രു​ടെ കൃ​ഷി​യെ​ല്ലാം ഇ​വ​റ്റ​ക​ൾ പാ​ടെ ന​ശി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ടു​ത്ത കാ​ല​ത്ത് ന​ശി​പ്പി​ച്ച ക​പ്പ കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ​യാ​ണു ഇ​ന്ന​ലെ കാ​ട്ടു പ​ന്നി​യി​റ​ങ്ങി​യ​തും.