അ​ർ​ജു​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 25, 2021 1:07 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി അ​ർ​ജ്ജു​ന സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഉ​ദ്ഘാ​ട​നം ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കൂ​ട​ര​ഞ്ഞി വാ​രി​യാ​നി ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് മാ​വ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ അ​ർ​ജു​ന ഫാ​മി​ലി അം​ഗ​ങ്ങ​ളാ​യ ജ​സ്റ്റീ​ന സി​ബി, ദി​യ റോ​യ്, ന​വീ​ൻ ബെ​ന്ന​റ്റ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ​യും നാ​ഷ​ണ​ൽ ഫു​ട്ബോ​ൾ റ​ഫ​റി​യാ​യ മെ​ൽ​വി​ൻ തോ​മ​സി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ കോ​പ അ​മേ​രി​ക്ക, യൂ​റോ​ക​പ്പ് മ​ത്സ​ര പ്ര​വ​ച​ന വി​ജ​യി​ക​ളാ​യ ഡോ​ഫി​ൻ തോ​മ​സ്, ആ​ദ​ർ​ശ് ജോ​സ​ഫ് എ​ന്നി​വ​ർ​ക്ക് പാ​രി​തോ​ഷി​കം ന​ൽ​കി. യോ​ഗ​ത്തി​ൽ വി.​എ.ജോ​സ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റോ​സി​ലി, ക്ല​ബ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പോ​ൾ മ​ഴു​വ​ഞ്ചേ​രി, സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​എം. തോ​മ​സ് മാ​സ്റ്റ​ർ, നെ​ഹ​റു യു​വ​കേ​ന്ദ്ര കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ്ര​തി​നി​ധി ജോ​സ്ന, എം.ടി. തോ​മ​സ്, ക്ല​ബ് സെ​ക്ര​ട്ട​റി ഡോ​ഫി​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.