നെ​ല്ലി​യ​ന്പം ഇ​ര​ട്ട​ക്കൊ​ല: കൃത്യം ന​ട​ത്തി​യ​ത് പ്ര​തി ഒ​റ്റ​യ്ക്ക്
Saturday, September 25, 2021 1:07 AM IST
മാ​ന​ന്ത​വാ​ടി: നെ​ല്ലി​യ​ന്പം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് പ്ര​തി അ​ർ​ജു​ൻ ഒ​റ്റ​യ്ക്കെ​ന്ന് പോ​ലീ​സ്. അ​ക്ര​മം ന​ട​ന്ന ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ​ക്ക് ന​ൽ​കി​യ വി​വ​ര​ത്തി​ൽ പ​ത്മാ​വ​തി പ​റ​ഞ്ഞ​തും മു​ഖം​മൂ​ടി ധ​രി​ച്ച ഒ​രാ​ളാ​ണ് അ​ക്ര​മി​ക്കാ​ൻ എ​ത്തി​യ​തെ​ന്നാ​ണ്. കൊ​ല ന​ട​ത്തി​യ​ശേ​ഷം ര​ക്ഷ​പ്പെ​ടാ​നു​ള്ള പ​ഴു​തു​ക​ളെ കു​റി​ച്ചും അ​ർ​ജു​ൻ പ​ഠ​നം ന​ട​ത്തി​യ​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.
പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ച അ​ർ​ജു​നെ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം തി​രി​കെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ചോ​ദ്യം ചെ​യ്യ​ലി​നും കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പി​നും ശേ​ഷം പ്ര​തി​യെ ഒ​രു ദി​വ​സം മു​ന്പ് ത​ന്നെ അ​ന്വേ​ഷ​ണ സം​ഘം തി​രി​കെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.
കു​ത്തേ​റ്റ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച കേ​ശ​വ​ൻ നാ​യ​രു​ടെ ഭാ​ര്യ പ​ത്മാ​വ​തി​യെ ആ​ദ്യം പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​ക്ക് ന​ൽ​കി​യ വി​വ​ര​ത്തി​ലാ​ണ് ഒ​രാ​ളാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് പ​ത്മാ​വ​തി പ​റ​ഞ്ഞ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ര​ണ്ടു പേ​രാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെ​ന്ന് പ​ത്മാ​വ​തി പ​റ​ഞ്ഞ​താ​യി വ്യാ​പ​ക​മാ​യി നാ​ട്ടി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.
കൊ​ല​പാ​ത​കം ന​ട​ന്ന ശേ​ഷം അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​ന​വും ഒ​ന്നി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ണ്ടാ​യി​രി​ക്കാം എ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നു മാ​സ​ത്തി​ന് ശേ​ഷം പ്ര​തി അ​ർ​ജു​നെ അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​തി ഒ​രാ​ൾ മാ​ത്ര​മാ​ണെ​ന്ന് പോ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ലും താ​ൻ ഒ​റ്റ​യ്ക്കാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് അ​ർ​ജ​ൻ പ​റ​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.