അ​ന​ന്ത സാ​ധ്യ​ത​ക​ളു​ള്ള മേ​ഖ​ല​യാ​ണ് ഔ​ഷ​ധ സ​സ്യ​തോ​ട്ട നി​ര്‍​മാ​ണം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍
Sunday, September 26, 2021 1:20 AM IST
താ​മ​ര​ശേ​രി: അ​ന​ന്ത​സാ​ധ്യ​ത​ക​ളു​ള്ള മേ​ഖ​ല​യാ​ണ് ഔ​ഷ​ധ സ​സ്യ​തോ​ട്ട നി​ര്‍​മാ​ണ​മെ​ന്ന് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ഔ​ഷ​ധ സ​സ്യ​ത്തോ​ട്ടം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് ഗ​വ. ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​യു​ര്‍​വേ​ദ മ​രു​ന്നു​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും ക​മ്പ​നി​ക​ളും ന​മ്മു​ടെ നാ​ട്ടി​ലു​ണ്ട്. വ​ലി​യ​തോ​തി​ല്‍ മ​രു​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് ട​ണ്‍ ക​ണ​ക്കി​ന് ഔ​ഷ​ധ സ​സ്യ​ങ്ങ​ള്‍ ആ​വ​ശ്യ​മു​ണ്ട്.
ഗു​ണ​മേ​ന്മ​യു​ള്ള ഔ​ഷ​ധ​ങ്ങ​ള്‍ ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ ഇ​ത്ത​രം ഔ​ഷ​ധ ചെ​ടി​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്തോ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തോ മു​ന്‍​കൈ​യെ​ടു​ത്ത് ഇ​തി​ന്‍റെ സം​ഭ​ര​ണ​വും വി​ല്‍​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​വി​ധാ​നം ഒ​രു​ക്കി​യാ​ല്‍ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന മേ​ഖ​ല​യാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് പ​ദ്ധ​തി​യി​ല്‍ സ​ജ്ജ​മാ​ക്കു​ന്ന ആ​യു​ഷ് ഹെ​ല്‍​ത്ത് ആ​ൻ​ഡ് വെ​ല്‍​ന​സ്സ് സെ​ന്‍റ​റു​ക​ളി​ല്‍ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ഔ​ഷ​ധ​സ​സ്യ​ത്തോ​ട്ടം ഒ​രു​ക്കു​ന്ന​ത്.
ക​ട്ടി​പ്പാ​റ, ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​ന്നൂ​ര്‍, കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​നി​ലെ ബേ​പ്പൂ​ര്‍, ഫ​റോ​ക്ക് ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി​ക​ളി​ലും ചെ​റു​വ​ണ്ണൂ​ര്‍, തൂ​ണേ​രി സ​ര്‍​ക്കാ​ര്‍ ഹോ​മി​യോ ഡി​സ്‌​പെ​ന്‍​സ​റി​ക​ളി​ലു​മാ​ണ് ഔ​ഷ​ധ​സ​സ്യ​ത്തോ​ട്ടം വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത്. വ​ലി​പ്പ​മു​ള്ള ച​ട്ടി​ക​ളി​ലും ഭൂ​മി ല​ഭ്യ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ നി​ല​ത്തും ഔ​ഷ​ധ​സ​സ്യ​ങ്ങ​ള്‍ വ​ച്ചു പി​ടി​പ്പി​ക്കും. ക​ട്ടി​പ്പാ​റ​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മോ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​യു​ഷ് മി​ഷ​ന്‍ ഡി​പി​എം ഡോ. ​അ​നി​ന പി. ​ത്യാ​ഗ​രാ​ജ​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സി തോ​മ​സ്, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​കെ.​എം. മ​ന്‍​സൂ​ര്‍, ഹ​രി​ത കേ​ര​ള മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​പ്ര​കാ​ശ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ മു​ഹ​മ്മ​ദ് ഷാ​ഹിം, അ​നി​ല്‍ ജോ​ര്‍​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, കൗ​സ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗം പ്രേം​ജി ജ​യിം​സ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​കെ. പ്ര​വീ​ണ്‍ പ്ര​സം​ഗി​ച്ചു.