കേ​ര​ഗ്രാ​മം പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു
Sunday, September 26, 2021 9:53 PM IST
കോ​ഴി​ക്കോ​ട്: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ നാ​ളി​കേ​ര സ​മി​തി കേ​രഗ്രാ​മം മി​ക​ച്ച രീ​തി​യി​ൽ സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചു. മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഫെ​റോ​ന ച​ർ​ച്ച് പാ​രീ​ഷ് ഹാ​ളി​ൽ വ​ച്ച് കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദ് പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നാ​ളി​കേ​ര സ​മി​തി ഭ​ര​വാ​ഹി​ക​ളു​ടെ​യും സം​യോ​ജി​ത പ്ര​യ​ത്നം ഫ​ലം ക​ണ്ടുവെന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
നാ​ളി​കേ​ര ഉ​ത്പാ​ദ​ന​ത്തി​ൽ നാം ​ഇ​നി​യും മു​ന്നേ​റേ​ണ്ട​തു​ണ്ട്. ഓ​രോ വ​ർ​ഷ​വും 15 ല​ക്ഷം തെ​ങ്ങി​ൻ തൈ​ക​ൾ ആ​ണ് കൃഷിവകുപ്പ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ലൂ​ടെ നാ​ളി​കേ​ര​ത്തി​ന്‍റെ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​ര​ണം, സം​സ്ക​ര​ണം, വി​പ​ണ​നം എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ ഊ​ന്നി​ക്കൊ​ണ്ടുള്ള പ്ര​വ​ർ​ത്ത​നം വി​പു​ല​മാ​ക്കേ​ണ്ട​തു​ണ്ട്. കൃ​ഷി ഭ​വ​നു​ക​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, എ​ഫ്പി​ഒ​ക​ൾ തു​ട​ങ്ങി എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളെ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണമെന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ച​ട​ങ്ങി​ൽ നാ​ദാ​പു​രം എം​എ​ൽ​എ ഇ.​കെ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് കെ. ​സ​ജി​ത്ത്, കോ​ഴി​ക്കോ​ട് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ എ.​എ​ഫ്. ഷേ​ർ​ളി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. മ​രു​തോ​ങ്ക​ര കൃ​ഷി ഓ​ഫീ​സ​ർ ര​മ്യ രാ​ജ​ൻ വി. ​റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.