പ്ര​ള​യ​ത്തി​നും ത​ക​ർ​ക്കാ​നാ​യി​ല്ല ച​ന്ദ്ര​ന്‍റെ കർ​ഷകമ​ന​സി​നെ
Sunday, September 26, 2021 9:55 PM IST
മു​ക്കം: തു​ട​ർ​ച്ച​യാ​യ വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​ങ്കി​ലും കൃ​ഷി ര​ക്ത​ത്തി​ല​ലി​ഞ്ഞു ചേ​ർ​ന്ന ഒ​രു ക​ർ​ഷ​ക​ന് പ​ക്ഷെ, കൃ​ഷി ഉ​പേ​ക്ഷി​ക്കാ​നാ​വു​മാ​യി​രു​ന്നി​ല്ല. ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​ന്നൂ​ർ ഇ​ടു​വി​ട്ടി​ൽ ഐ.​വി. ച​ന്ദ്ര​ൻ പ്ര​ള​യ​ത്തെ പോ​ലും അ​തി​ജീ​വി​ച്ച് കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ ത​ന്‍റെ വി​ജ​യ​ഗാ​ഥ തു​ട​രു​ക​യാ​ണ്.
കൃ​ഷി​യോ​ടു​ള്ള തീ​രാ​ത്ത അ​ഭി​നി​വേ​ശ​മാ​ണ് ഈ 65​കാ​ര​ന്‍റെ വി​ജ​യ ര​ഹ​സ്യം. വെ​ള്ള​ന്നൂ​രി​ൽ വീ​ടി​നോ​ട് ചേ​ർ​ന്ന് ഒ​ന്ന​ര ഏ​ക്ക​റി​ൽ വ​ള​ർ​ത്തി​യെ​ടു​ത്ത ന​ഴ്സ​റി 2019ലെ ​പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ്ണ​മാ​യും ന​ശി​ച്ചു . പോ​ളി​ഹൗ​സ് പൂ​ർ​ണ​മാ​യി ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി. ജി​ല്ല​യി​ലെ വി​വി​ധ കൃ​ഷി​ഭ​വ​ൻ മു​ഖേ​ന വി​ത​ര​ണം ചെ​യ്യാ​ൻ ത​യാ​റാ​ക്കി​യ ല​ക്ഷ​ക്ക​ണ​ക്കി​ന് ഹൈ​ബ്രി​ഡ് പ​ച്ച​ക്ക​റി തൈ​ക​ളും 7500 ക​മു​ക്, 500 തെ​ങ്ങ്, 15000 മാ​വ്, പ്ലാ​വ് തൈ​ക​ളും ആ​റ് ട​ൺ നെ​ൽ​വി​ത്തും പ്ര​ള​യം ക​വ​ർ​ന്നു. മ​ത്സ്യടാ​ങ്ക് ത​ക​രു​ക​യും 12,000 ത്തോ​ളം മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ൾ ഒ​ലി​ച്ചു​പ്പോ​കു​ക​യും ചെ​യ്തു.
2018ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. 30 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മു​ണ്ടാ​യി​ട്ടും സ​ർ​ക്കാ​റി​ൽ​നി​ന്ന് ഇ​തു​വ​രെ ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ച​ന്ദ്ര​ൻ പ​റ​യു​ന്നു. കാ​ർ​ഷി​ക​വൃ​ത്തി​യോ​ടു​ള്ള അ​ഭി​നി​വേ​ശം വീ​ണ്ടും ഒ​ന്നി​ൽ​നി​ന്നും തു​ട​ങ്ങാ​ൻ പ്രേ​ര​ണ​യാ​യി. വെ​ള്ള​ന്നൂ​രി​ലെ കോ​ട്ട​ക്കു​ന്നി​ലേ മൂ​ന്നേ​ക്ക​ർ ഭൂ​മി 10 വ​ർ​ഷ​ത്തേ​ക്ക് പാ​ട്ട​ത്തി​നെ​ടു​ത്ത് പു​തി​യ ന​ഴ്സ​റി തു​റ​ന്നു. 60 രൂ​പ മു​ത​ൽ ആ​റാ​യി​രം രൂ​പ വ​രെ​യു​ള്ള തൈ​ക​ൾ ഇ​പ്പോ​ൾ ഇ​വി​ടെ​യു​ണ്ട്.
പൂ​ച്ചെ​ടി​ക​ൾ, ഫ​ലവൃ​ക്ഷ​ത്തൈ​ക​ൾ, ഔ​ഷ​ധ സ​സ്യ​ങ്ങ​ൾ, അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ൾ, തു​ട​ങ്ങി​യ​വ​യും ഇ​വി​ടെ​യു​ണ്ട്. കൃ​ഷി​ഭ​വ​ൻ മു​ഖേ​ന വി​ത​ര​ണം ചെ​യ്യാ​നു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് പ​ച്ച​ക്ക​റി​തൈ​ക​ളും ഇ​വി​ടെ​യാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. ബാ​ങ്കു​ക​ളി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്ത് തു​ട​ങ്ങി​യ ന​ഴ്സ​റി​ക്ക് സം​സ്ഥാ​ന ഹോ​ർ​ട്ടി​ക​ൾ​ച​ർ മി​ഷ​ന്‍റെ അം​ഗീ​കാ​ര​വും സ​ഹാ​യ​വു​മു​ണ്ട്. കു​ടാ​തെ, ആ​ത്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ ജൈ​വ​വ​ള നി​ർ​മാ​ണ യൂ​നി​റ്റും ഒ​രു​ക്കി​യി​ട്ടു​ണ്ട് ച​ന്ദ്ര​ൻ.