അ​ജ്ഞാ​തജീ​വി​യു​ടെ കാ​ൽ​പ്പാ​ട്; നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ
Tuesday, September 28, 2021 12:18 AM IST
മു​ക്കം: കാ​പ്പു​മ​ല​യു​ടെ താ​ഴ്‌​വാ​ര​ത്ത് അ​ജ്ഞാ​ത ജീ​വി​യു​ടെ കാ​ൽ​പ്പാ​ട് ക​ണ്ടെ​ത്തി​യ​തു നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു.​പു​ലി​യു​ടേ​തി​നു സ​മാ​ന​മാ​യ കാ​ൽ​പ്പാ​ടു​ക​ളാ​ണെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ നി​ഗ​മ​നം.
വ​ട്ടോ​ളി​പ്പ​റ​മ്പി​ന​ടു​ത്തു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നാ​യ്ക്ക​ളു​ടെ പേ​ടി​ച്ച​ര​ണ്ട കു​ര​യും പ​തി​വാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യോ മ​റ്റോ​ആ​ക്ര​മി​ച്ച​താ​യു​ള്ള ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ല.
കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്.