മ​ധു​രി​ക്കു​ന്ന പ്ര​തീ​ക്ഷ​ക​ളുമായി ന​വ​രാ​ത്രി വി​പ​ണി
Tuesday, October 12, 2021 12:59 AM IST
കോ​ഴി​ക്കോ​ട്: ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ മ​ധു​ര​മേ​കി ക​രി​മ്പു​വി​പ​ണി. ക​ഴി​ഞ്ഞ​ത​വ​ണ​ത്തേ​ക്കാ​ള്‍ വി​ല അ​ല്‍​പം കൂ​ടി​യി​ട്ടു​ണ്ട്. എ​ന്നാ​ലും കോ​വി​ഡ് ഭീ​തി അ​ല്‍​പ​മൊ​ന്ന് അ​യ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​പ​ണി ഉ​ണ​ര്‍​ന്ന മ​ട്ടാ​ണെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു. ‌
ക​രി​മ്പ് ഒ​രു കെ​ട്ടി​ന് 550 രൂ​പ​യാ​ണ് പാ​ള​യം മാ​ര്‍​ക്ക​റ്റി​ലെ മൊ​ത്ത​വി​ല. വി​ല​യി​ല്‍ അ​മ്പ​തു മു​ത​ല്‍ 80 രൂ​പ​യു​ടെ വ​രെ വ​ര്‍​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.​ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ക​രി​മ്പ് ക​ച്ച​വ​ടം കു​റ​ഞ്ഞ മ​ട്ടി​ലാ​യി​രു​ന്നു. മ​ധു​ര, ക​മ്പം, സേ​ലം എ​ന്നി​വ​ങ്ങ​ളി​ല്‍​നി​ന്നാ​ണു ക​രി​മ്പ‌ു കൂ​ടു​ത​ല്‍ എ​ത്തു​ന്ന​ത്. ഇ​തി​ല്‍ സേ​ല​ത്തു​നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​ത്. 20 എ​ണ്ണ​മു​ള്ള ഒ​രു​കെ​ട്ട് ക​രി​മ്പ് 450 മു​ത​ല്‍ 550 വ​രെ വി​ല​യ്ക്കാ​ണ് ക​ഴി​ഞ്ഞ​വ​ര്‍​ഷ​ങ്ങ​ളി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഒ​രു​ത​ണ്ടി​ന് 60 മു​ത​ല്‍ 80 രൂ​പ​വ​രെ​യാ​ണ് വി​ല. ക​ച്ച​വ​ട​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ന്‍ മ​ഹാ​ന​വ​മി​യാ​വ​ണ​മെ​ന്നു ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു.
ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന​യാ​ണ് ക​രി​മ്പു​വി​ല വ​ര്‍​ധി​ക്കാ​ന്‍ ഒ​രു പ​രി​ധി​വ​രെ കാ​ര​ണം. വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഇ​തു​കൊ​ണ്ടു​ത​ന്നെ മാ​റ്റം അ​നു​ഭ​വ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ ലോ​റി വാ​ട​ക​യി​ലും വ​ര്‍​ധ​നയു​ണ്ടാ​യി. സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കാ​ത്ത​തി​നാ​ല്‍ സ​ന്ന​ദ്ധ​സം​ഘ​ന​ക​ളും ക്ഷേ​ത്ര​ങ്ങ​ളും ക​രി​ന്പു വാ​ങ്ങു​ന്നു​ണ്ട്.
പൊ​രി 80, മ​ല​ര്‍ 90 എ​ന്നി​ങ്ങ​നെ​യാ​ണ് ന​വ​രാ​ത്രി ആ​ഘോ​ഷ അ​നു​ബ​ന്ധസാ​ധ​ന​ങ്ങ​ളു​ടെ വി​ല.