പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം
Wednesday, October 13, 2021 12:54 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ല്‍ 2021-22 വാ​ര്‍​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​തി​നാ​ലാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍ ഗ്രാ​ന്‍​ഡ് വി​നി​യോ​ഗി​ക്കു​ന്നതി​ന് പ്രോജ​ക്ട് അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്നു. അ​പേ​ക്ഷ​ക​ര്‍ 18നും 30​നും ഇ​ട​യി​ല്‍ പ്ര​ായ​മു​ള്ള​വ​രാ​യി​രി​ക്ക​ണം.
പ​ട്ടി​ക ജാ​തി പ​ട്ടി​ക വ​ര്‍​ഗ്ഗ​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് മൂ​ന്ന് വ​ര്‍​ഷ​ത്തെ വ​യ​സിള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​പേ​ക്ഷ​ക​ള്‍ രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പ് സ​ഹി​തം 21-ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ നേ​രി​ട്ടോ [email protected] എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ന്‍ ന​ട​പ്പാ​ക്കു​ന്ന ഭാ​സു​ര ഗോ​ത്ര​വ​ര്‍​ഗ വ​നി​താ ഭ​ക്ഷ്യ ഭ​ദ്ര​ത കൂ​ട്ടാ​യ്മ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ട​ഞ്ചേ​രി വ​ട്ട​ച്ചി​റ കോ​ള​നി​യി​ല്‍ സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​വി മോ​ഹ​ന്‍​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. 2013​ലെ ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​ത നി​യ​മ​പ്ര​കാ​ര​മു​ള്ള അ​വ​കാ​ശ​ങ്ങ​ള്‍ ഗോ​ത്ര​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഉ​റ​പ്പു വ​രു​ത്തു​ക​യും ഈ ​അ​വ​കാ​ശ​ങ്ങ​ളെ കു​റി​ച്ച് ഗോ​ത്ര​വ​ര്‍​ഗ ജ​ന​ത​യെ ബോ​ധ​വ​ല്‍​ക്ക​രി​ക്കു​ക​യു​മാ​ണ് ഭാ​സു​ര​യു​ടെ ല​ക്ഷ്യം. ഭ​ക്ഷ​ണം ഔ​ദാ​ര്യ​മ​ല്ല, അ​വ​കാ​ശ​മാ​ണ് എ​ന്ന ആ​ശ​യം ഉ​യ​ര്‍​ത്തി​യാ​ണ് ഭാ​സു​ര എ​ന്ന പേ​രി​ല്‍ ഗോ​ത്ര​വ​ര്‍​ഗ വ​നി​താ ഭ​ക്ഷ്യ​ഭ​ദ്ര​ത കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ക്കാ​ന്‍ ക​മ്മീ​ഷ​ന്‍ തീ​രു​മാ​നി​ച്ച​ത്.
വ​ട്ട​ച്ചി​റ കോ​ള​നി സാം​സ്‌​കാ​രി​ക​നി​ല​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. പി.​വ​സ​ന്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.