ഡോ.​കെ.​അ​ബ്ദു​ൾ അ​സീ​സി​നെ ആ​ദ​രി​ച്ചു
Wednesday, October 13, 2021 12:56 AM IST
താ​മ​ര​ശേ​രി: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്കു വേ​ണ്ടി വേ​ള്‍​ഡ് ഡാ​റ്റ ബേ​സ് ഓ​ഫ് കോ​വി​ഡ് 19 എന്ന കോ​വി​ഡ് പ്ര​തി​രോ​ധം സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധം ത​യാറാ​ക്കി​യ ഏ​ഴു​പേ​രി​ല്‍​പ്പെ​ട്ട പി​എ​സ്എം​ഒ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ.​അ​ബ്ദു​ൾ അ​സീ​സി​നെ കൊ​ടു​വ​ള്ളി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ 1984 ബാ​ച്ച് കൂ​ട്ടാ​യ്മ ആ​ദ​രി​ച്ചു. അ​ബ്ദു റ​സാ​ഖ് പൂ​ള​ക്ക​ല്‍ ഉ​പ​ഹാ​രം ന​ല്‍​കി. ഡോ. ​പി. സോ​മ​സു​ന്ദ​ര​ന്‍ പൊ​ന്നാ​ട​യ​ണി​യി​ച്ചു. മു​ഹ​മ്മ​ദ്‌​കോ​യ വെ​ണ്ണ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​അ​ബ്ദു​ല്‍ അ​ലി, ബ​ഷീ​ര്‍ ചി​രു​തോ​ട്ട​ത്തി​ല്‍ , പി.​ടി.​എ.​റ​ഷീ​ദ്, ടി.​കെ.​സ​ക്കീ​ര്‍ ,അ​ബ്ദു​സ​മ​ദ് കൊ​ട്ട​ക്കാ​വ​യ​ല്‍, റ​ഊ​ഫ് കൊ​ടു​വ​ള്ളി, മൊ​യ്തീ​ന്‍​കോ​യ ക​ച്ചേ​രി​മു​ക്ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വ​യ​നാ​ട്ടി​ല്‍ പ്ര​ള​യ സ​മ​യ​ത്ത് വ​സ്ത്രം, ഭ​ക്ഷ്യകി​റ്റ് ന​ല്‍​ക​ല്‍, കോ​വി​ഡ് കാ​ല​ത്ത് ഭ​ക്ഷ്യകി​റ്റ് വി​ത​ര​ണം, ഉ​ന്ന​ത വി​ജ​യി​ക​ളെ ആ​ദ​രി​ക്ക​ല്‍, സ​ഹ​പാ​ഠി​ക്ക് വീ​ട് നി​ര്‍​മാ​ണം, ത​ണ​ല്‍ ഡ​യാ​ലി​സി​സ് സെ​ന്‍ററിന് ടി​വി, ഫാ​നു​ക​ള്‍ എ​ന്നി​വ ന​ല്‍​കി​യ​തു​ള്‍​പ്പെ​ടെ നി​ര​വ​ധി സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.