മാ​ന​സി​കാ​രോ​ഗ്യദി​നാ​ച​ര​ണം
Wednesday, October 13, 2021 12:56 AM IST
കോ​ഴി​ക്കോ​ട്: ലോ​ക​മാ​ന​സി​കാ​രോ​ഗ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കാ​വ് ഹോ​ളി​ക്രോ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്
ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി കോ​ള​ജി​ലെ ര​ണ്ടാം​വ​ര്‍​ഷ സോ​ഷ്യ​ല്‍ വ​ര്‍​ക്ക് പി​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍ മി​ഠാ​യി​ത്തെ​രു​വി​ല്‍ മൂ​കാ​ഭി​ന​യം ന​ട​ത്തി.
മാ​ന​സി​കാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റ​റു​ക​ളും പ്ര​ദ​ര്‍​ശി​പ്പി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​സി​സ്റ്റ​ര്‍ ഷൈ​നി ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വിമുക്തഭടർക്കു പതിച്ചു നൽകിയ ഭൂമി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട്ടി​​​ൽ വി​​​മു​​​ക്തഭ​​​ട​​​ന്മാ​​​ർ​​​ക്ക് പ​​​തി​​​ച്ചു​​​ന​​​ൽ​​​കി​​​യ ഭൂ​​​മി, എ​​​ന്ത് ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​ണ് ന​​​ൽ​​​കി​​​യ​​​തെ​​​ന്ന​​​ത​​​ട​​​ക്കം രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മേ ത​​​ദ്ദേ​​​ശ​​​വ​​​കു​​​പ്പ് നി​​​ർ​​​മാ​​​ണ ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കാ​​​വൂ​​​വെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യി മ​​​ന്ത്രി കെ.​​​രാ​​​ജ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.
നി​​​ല​​​വി​​​ലെ ച​​​ട്ട​​​പ്ര​​​കാ​​​രം താ​​​മ​​​സത്തിനല്ലാത്ത നി​​​ർ​​​മാണ​​​ങ്ങ​​​ൾ​​​ക്കു നി​​​യ​​​ന്ത്ര​​​ണ​​​മു​​​ണ്ട്. നി​​​യ​​​മ​​​വ​​​കു​​​പ്പു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ച് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലെ ആ​​​ശ​​​ങ്ക​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നും ഐ.​​​സി.​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.