വെ​ള്ള​ക്കെ​ട്ട് ഒ​ഴി​യു​ന്നി​ല്ല; ന​ശി​ച്ച​ത് മൂ​വാ​യി​രം വാ​ഴ​ക​ള്‍
Saturday, October 16, 2021 1:30 AM IST
മു​ക്കം: ദി​വ​സ​ങ്ങ​ൾ നീ​ണ്ടു നി​ന്ന ശ​ക്ത​മാ​യ മ​ഴ​ക്ക് അ​ൽ​പം ആ​ശ്വാ​സം കൈ​വ​ന്നെ​ങ്കി​ലും വ​യ​ലു​ക​ളി​ൽ​നി​ന്നും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വെ​ള്ള​ക്കെ​ട്ടു​ക​ൾ നീ​ങ്ങു​ന്നി​ല്ല. ഇ​തു മൂ​ലം ക​ർ​ഷ​ക​രു​ടെ നെ​ഞ്ചി​ടി​പ്പ് അ​നു​ദി​നം കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വേ​രു​പി​ടി​ച്ച് ഇ​ല വി​രി​യാ​ൻ തു​ട​ങ്ങി​യ വാ​ഴ​ക്ക​ന്നു​ക​ൾ നാ​ലും അ​ഞ്ചും ദി​വ​സം വെ​ള്ള​ത്തി​ലാ​കു​ന്ന​തോ​ടെ വേ​രും മു​ര​ടും ചീ​ഞ്ഞ് ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ക്കാ​ട് മാ​ളി​യേ​ക്ക​ൽ പൊ​യി​ലി​ൽ മു​വായി​രം വാ​ഴ​ക​ളാ​ണ് വെ​ള്ള​ക്കെ​ട്ടു കാ​ര​ണം ചീ​ഞ്ഞ് ന​ശി​ച്ച​ത്. പാ​ട്ട​ത്തു​ക കൂ​ടാ​തെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന് വാ​ഴ ക​ർ​ഷ​ക​ൻ വെ​സ്റ്റ് കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി പു​തി​യോ​ട്ടി​ൽ ഹ​മീ​ദ് പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ലും കൃ​ഷി വ​കു​പ്പി​ലും വാ​ഴ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യ ദു​രി​തം അ​റി​യി​ച്ച് സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി പ​ര​മാ​വ​ധി സ​ഹാ​യി​ക്കു​മെ​ന്നും ഇ​വി​ടെ സ​ന്ദ​ർ​ശി​ച്ച കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ട​ത്തി​ൽ ആ​മി​ന പ​റ​ഞ്ഞു.