പ​ച്ച​ത്തു​രു​ത്തു നി​ർ​മി​ച്ച് പു​ല്ലൂ​രാം​പാ​റ ഹൈ​സ്കൂ​ൾ
Saturday, October 16, 2021 1:30 AM IST
പു​ല്ലൂ​രാം​പാ​റ: പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ല​യി​നം മു​ള കൊ​ണ്ടു​ള്ള പ​ച്ച​ത്തു​രു​ത്ത് നി​ർ​മാ​ണം ആ​രം​ഭി​ച്ചു. പ്ര​കൃ​തി​ദ​ത്ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ക്ലാ​സുക​ൾ, ക്ല​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ​ഠ​ന ക്യാ​മ്പു​ക​ൾ, സ്റ്റ​ഡി ക്ലാ​സു​ക​ൾ,സി​മ്പോ​സി​യ​ങ്ങ​ൾ, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് പ​ഠ​ന ക്യാ​മ്പു​ക​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാണ് ഓ​വ​ൽ ആ​കൃ​തി​യി​ൽ മു​ള​ന്തു​രു​ത്തു ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, ജെ​ആ​ർ​സി, എ​സ്പി​സി തു​ട​ങ്ങി സ്കൂ​ളി​ലെ വി​വി​ധ ക്ല​ബ്ബു​ക​ളി​ൽ അം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ൾ​ക്കാ​ണ് പ​ച്ച​ത്തു​രു​ത്ത് സം​ര​ക്ഷ​ണ ചു​മ​ത​ല. ക​ല്ല​ൻ​മു​ള വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 200 ഓ​ളം മു​ള തൈ​ക​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച​ത്. സ്കൂ​ൾ കോ​മ്പൗ​ണ്ടി​ന് സ​മീ​പ​ത്ത് ഇ​രു​വ​ഞ്ഞി​പ്പു​ഴ​യോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​മാ​ണ് തെര​ഞ്ഞെ​ടു​ത്ത​ത്. പു​ല്ലൂ​രാം​പാ​റ നെ​ഹ്റു പ​ബ്ലി​ക് ലൈ​ബ്ര​റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് തു​രു​ത്ത് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. സ്കൂ​ൾ പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജു എ​മ്മാ​നു​വേ​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ, നെ​ഹ്റു പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് വി.​ജെ.​സ​ണ്ണി, സെ​ക്ര​ട്ട​റി ടി.​ടി. തോ​മ​സ്, വി​വി​ധ ക്ല​ബ് കോ​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഷി​നോ​ജ് സി.​ജെ, സി​സ്റ്റ​ർ ഷാ​ന്‍റി സെ​ബാ​സ്റ്റ്യ​ൻ, ഡോ​ണ ട്രീ​സ, ദി​വ്യ ഫി​ലി​പ്, ജോ​സ​ഫ് ജോ​ർ​ജ്, ടെ​സ്സി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.