കി​ണ​റ്റി​ല്‍ വീ​ണ കാ​ട്ടു​പ​ന്നി​യെ ക​ര​യ്ക്കു ക​യ​റ്റി വെ​ടിവ​ച്ചു കൊ​ന്നു
Saturday, October 16, 2021 1:30 AM IST
താ​മ​ര​ശേ​രി: കി​ണ​റ്റി​ല്‍ വീ​ണ കാ​ട്ടു​പ​ന്നി​യെ ക​ര​യ്ക്കു ക​യ​റ്റി വെ​ടി വ​ച്ച് കൊ​ന്നു. താ​മ​ര​ശേ​രി ചു​ങ്കം ചെ​ക്കുപോ​സ്റ്റി​ന് സ​മീ​പം ക​യ്യേ​ലി​ക്കു​ന്ന് മു​ഹ​മ്മ​ദി​ന്‍റെ കൃ​ഷി സ്ഥ​ല​ത്തെ കി​ണ​റ്റി​ലാ​ണ് കാ​ട്ടു​പ​ന്നി ചാ​ടി​യ​ത്. വ​നംവ​കു​പ്പ് ആ​ര്‍​ആ​ര്‍​ടി അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ന്നി​യെ ക​ര​ക്ക് ക​യ​റ്റി​യ ശേ​ഷം വെ​ടി​വെ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു.
കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങു​ന്ന​ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ന്‍ അ​നു​മ​തി​യു​ള്ള ത​ങ്ക​ച്ച​നാ​ണ് വെ​ടി​വെ​ച്ച​ത്. 85 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന പ​ന്നി​യു​ടെ ജ​ഡം മ​റ​വു ചെ​യ്യാ​നാ​യി വ​നംവ​കു​പ്പ് പു​തു​പ്പാ​ടി സെ​ക്ഷ​ന്‍ ഓ​ഫീസി​ലേ​ക്ക് മാ​റ്റി.

കോ​വി​ഡ് നി​യ​മ​ലം​ഘ​നം;
121 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 121 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കൂ​ട്ടം കൂ​ടി നി​ന്ന​തി​നും ക​ട​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് അ​ട​യ്ക്കാ​ത്ത​തി​നും ന​ഗ​ര പ​രി​ധി​യി​ൽ ഒ​രു കേ​സും റൂ​റ​ലി​ൽ 18 കേ​സു​ക​ളു​മാ​ണെ​ടു​ത്ത​ത്. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് ന​ഗ​ര പ​രി​ധി​യി​ൽ 48 കേ​സു​ക​ളും റൂ​റ​ലി​ൽ 54 കേ​സു​ക​ളു​മെ​ടു​ത്തു.