ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ന​വ​രാ​ത്രി ആ​ഘോ​ഷി​ച്ചു
Saturday, October 16, 2021 1:30 AM IST
കോ​ഴി​ക്കോ​ട്: ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ന​വ​രാ​ത്രി ആ​ഘോ​ഷി​ച്ചു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ല്‍ എ​ഴു​ത്തി​നി​രു​ത്തു​ന്ന​തി​ന് തി​ര​ക്കാ​യി​രു​ന്നു. മ​ഴ മാ​റി തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ ആ​യ​തി​നാ​ല്‍​ത്ത​ന്നെ രാ​വി​ലെ മു​ത​ലേ നി​ര​വ​ധി ആ​ളു​ക​ള്‍ ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​മാ​യ ത​ളി, മാ​രി​യ​മ്മ​ന്‍ കോ​വി​ല്‍, ശ്രീ​ക​ണ്ഠേ​ശ്വ​ര ക്ഷേ​ത്രം, വ​ള​യ​നാ​ട് ദേ​വീ ക്ഷേ​ത്രം തു​ട​ങ്ങി എ​ല്ലാ ക്ഷേ​ത്ര​ങ്ങ​ളി​ലും വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.​ കൊ​യി​ലാ​ണ്ടി കൊ​ല്ലം പി​ഷാ​രി​കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ നൂറു​ക​ണ​ക്കി​ന് കു​രു​ന്നു​ക​ള്‍ ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് ന​ട​ന്ന എ​ഴു​ത്തി​നി​രു​ത്തി​ല്‍ പ​തി​വി​ന് വി​പ​രീ​ത​മാ​യി ര​ക്ഷി​താ​ക്ക​ളാ​യി​രു​ന്നു കു​ട്ടി​ക​ള്‍​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ച്ച് ന​ല്‍​കി​യ​ത്. 500-ഓ​ളം കു​ട്ടി​ക​ള്‍​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ക്കാ​ന്‍ എ​ത്തി. ശ്രീ​ക​ണ്‌​ഠേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ 2021 ലെ ​ന​വ​രാ​ത്രി ആ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.​വി​ജ​യ​ദ​ശ​മി ദി​വ​സം രാ​വി​ലെ പൂ​ജ എ​ടു​പ്പി​നു ശേ​ഷം ഏ​ഴി​ന് ക്ഷേ​ത്രം മേ​ല്‍​ശാ​ന്തി ബ്ര​ഹ്മ​ശ്രീ ഷി​ബു​ശാ​ന്തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 70 ഓ​ളം കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​രം​ഭം കു​റി​ച്ചു. സ​ര​സ്വ​തി പൂ​ജ​യും ശ്രീ​വി​ദ്യ മ​ന്ത്ര​പു​ഷ്പാ​ഞ്ജ​ലി​യും ഭ​ജ​ന​യും ന​ട​ത്തി. കൂ​ടാ​തെ വാ​ഹ​ന പൂ​ജ​യും ഉ​ണ്ടാ​യി​രു​ന്നു. കാ​ശ്യ​പ വേ​ദ റി​സ​ര്‍​ച്ച് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​ത്തി​ലും വി​ദേ​ശ​ങ്ങ​ളി​ലു​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വൈ​ദി​ക​മാ​യ സ​ര​സ്വ​തി​യ​ജ്ഞം, വി​ദ്യാ​രം​ഭം എ​ന്നി​വ​യോ​ടൊ​ത്ത് വി​ജ​യ​ദ​ശ​മി ആ​ഘോ​ഷം ന​ട​ന്നു.
ത​ളി: കോ​ഴി​ക്കോ​ട് ത​ളി ശ്രീ ​മ​ഹാ​ഗ​ണ​പ​തി ശ്രീ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ൽ എ​ഴു​ത്തി​നി​രു​ത്ത​ലി​നു പ്ര​ശ​സ്ത വി​വ​ർ​ത്ത​ക​നും കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​ക്കാ​ര ജേ​താ​വു​മാ​യ ശ്രീ ​കെ.​എ​സ്. വെ​ങ്കി​ടാ​ച​ലം കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
എ​സ്എ​ൻ​ഡി​പി യോ​ഗം തി​രു​വ​മ്പാ​ടി ശാ​ഖ​യു​ടെ ഇ​ല​ഞ്ഞി​ക്ക​ൽ ദേ​വി ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ ഒ​മ്പ​ത് ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന ന​വ​രാ​ത്രി മ​ഹോ​ത്സ​വം ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടും മം​ഗ​ള പൂ​ജ​യോ​ടും കൂ​ടി സ​മാ​പി​ച്ചു.