ജോ​ൺ​സ​ന്‍റെ പ​റ​മ്പി​ലെ കെ​ണി​യിൽ നാ​ലാ​മ​ത്തെ കു​ര​ങ്ങ​നും പെ​ട്ടു; ത​ല​യ്ക്ക് ഗു​രു​ത​രപ​രി​ക്കും
Saturday, October 16, 2021 1:32 AM IST
പേ​രാ​മ്പ്ര: മ​ഠ​ത്തി​ന​ക​ത്ത് ജോ​ൺ​സ​ന്‍റെ പെ​രു​വ​ണ്ണാ​മൂ​ഴി വ​ട്ട​ക്ക​യ​ത്തെ പു​ര​യി​ട​ത്തി​ൽ വ​ന​പാ​ല​ക​ർ സ്ഥാ​പി​ച്ച കെ​ണി​ക്കൂ​ട്ടി​ൽ ഒ​രു കു​ര​ങ്ങു​കൂ​ടി പെ​ട്ടു.​
ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച​ർ ഇ.ബൈ​ജു നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നെ കൂ​ട്ടി​ൽ നി​ന്നു മോ​ചി​പ്പി​ച്ചു കൊ​ണ്ടു പോ​യി.
ഇ​തി​നെ ക​ക്ക​യം വ​ന​ത്തി​ൽ തു​റ​ന്നുവി​ടു​മെ​ന്നു വ​ന​പാ​ല​ക​ർ ജോ​ൺ​സ​നെ അ​റി​യി​ച്ചു. അ​തേസ​മ​യം ഇ​ന്ന​ലെ കി​ട്ടി​യ കു​ര​ങ്ങി​ന്‍റെ ത​ല​ക്ക് ന​ല്ല പ​രി​ക്കു​ണ്ട്.

പ​രി​ശോ​ധ​ന ന​ട​ത്തി
കോ​ഴി​ക്കോ​ട്: പ​റ​മ്പി​ൽ ബ​സാ​റി​ലെ യു​വ​ജ​ന എ​ന്ന സം​ഘ​ട​ന സം​ഘ​ടി​പ്പി​ച്ച എ​സ്എ​സ്എ​ൽസി ​പ്ല​സ് ടു ​അ​നു​മോ​ദ​ന​ച്ച​ട​ങ്ങി​ൽ കു​ട്ടി​ക​ൾ​ക്കു ക​ഴി​ക്കാ​ൻ വാ​ങ്ങി​യ കേ​ക്കി​ല്‍ പു​പ്പ​ല്‍. ബ​സാ​റി​ലെ ഫേ​മ​സ് ബേ​ക്ക​റി​യി​ൽ നി​ന്നാ​ണ് കേ​ക്ക് വാ​ങ്ങി​യ​ത്. പോ​ലീ​സും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും പ​രി​ശോ​ധ​ന ന​ട​ത്തി. ക​ട അ​ട​പ്പി​ച്ചു. ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ​ചേ​വാ​യൂ​ർ പോ​ലീ​സി​ലും ആ​രോ​ഗ്യവ​കു​പ്പി​ലും പ​രാ​തി ന​ൽ​കി.