ലോ​ഗോ ക്ഷ​ണി​ച്ചു
Saturday, October 16, 2021 1:32 AM IST
കോ​ഴി​ക്കോ​ട്: വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ ജ​ല ടൂ​റി​സ​ത്തി​ന്‍റെ അ​ന​ന്തസാ​ധ്യ​ത​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വാ​ട്ട​ർ തീം ​ഫെ​സ്റ്റി​വ​ലി​ന് 2021 ഡി​സം​ബ​ർ അ​വ​സാ​ന തി​യ​തി​ക​ളി​ൽ ബേ​പ്പൂ​രി​ൽ തി​രി​തെ​ളി​യും.​ ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് വാ​ട്ട​ർ ഫെ​സ്റ്റി​ന് അ​നു​യോ​ജ്യ​മാ​യ ലോ​ഗോ വ്യ​ക്തി​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ക്ഷ​ണി​ക്കു​ന്നു. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ലോ​ഗോ​യ്ക്ക് സ​മ്മാ​നം ന​ൽ​കും.​ലോ​ഗോ വെ​ക്റ്റ​ർ ഫോ​ർ​മാ​റ്റി​ലാ​ണ് അ​യ​ക്കേ​ണ്ട​ത്. ഒ​ക്ടോ​ബ​ർ 23ന് ​മു​മ്പാ​യി [email protected] എ​ന്ന മെ​യി​ൽ ഐ​ഡി​യി​ൽ ലോ​ഗോ അ​യ​ക്ക​ണം.