ജ​പ്തി ചെ​യ്യ​പ്പെ​ട്ട കു​ടും​ബ​ത്തി​ന് നി​യ​മ സ​ഹാ​യം ഉ​റ​പ്പാ​ക്കും: കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍
Saturday, October 16, 2021 1:33 AM IST
താ​മ​ര​ശേ​രി: ജ​പ്തി ന​ട​പ​ടി​യെ തു​ട​ര്‍​ന്ന് ഭ​വ​ന ര​ഹി​ത​യാ​യ വ​നി​ത സം​ര​ഭ​ക കീ​ച്ചേ​രി ജൂ​ലി ടോ​ണി​യു​ടേ​യും കു​ടും​ബ​ത്തി​ന്‍റെ​യും നി​യ​മ സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്തു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. പ്ര​വീ​ണ്‍​കു​മാ​ര്‍ പ​റ​ഞ്ഞു. ജ​പ്തി ന​ട​ന്ന കു​പ്പാ​യ​ക്കോ​ട്ടെ വീ​ട്ടി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ​ടൊ​പ്പം ഫാ​ക്ട​റി വ​ള​പ്പി​ല്‍ കൊ​ടി​നാ​ട്ടി​യ സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം കാ​ണി​ച്ച ധാ​ര്‍​ഷ്ട്യ മ​നോ​ഭാ​വ​ത്തി​ന്‍റെ അ​വ​സാ​ന ഇ​ര​യാ​ണ് ഈ ​വ​നി​ത സം​ര​ഭ​ക. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് വേ​ണ്ടി മ​തി​ല്‍ നി​ർ​മി​ച്ച സി​പി​എം ആ​ണ് ഒ​രു വ​നി​ത സം​ര​ഭ​ക​യെ ക​ട​കെ​ണി​യി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്. നി​യ​പ​ര​മാ​യ സ​ഹാ​യ​മു​ള്‍​പ്പ​ടെ കു​ടും​ബ​ത്തി​ന് മു​ഴു​വ​ന്‍ പി​ന്തു​ണ​യും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു.
കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം മാ​ജൂ​ഷ് മാ​ത്യു, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ മാ​ത്യു, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​സി. മാ​ത്യു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മാ​ളി​യേ​ക്ക​ല്‍, ബി​ജു താ​ന്നി​ക്കാ​കു​ഴി, രാ​ജേ​ഷ് ജോ​സ്, അം​ബി​ക മം​ഗ​ല​ത്ത്, റോ​യ് കു​ന്ന​പ്പി​ള്ളി, ദേ​വ​സ്യ ചൊ​ള്ളാ​മീ​ത്തി​ല്‍, മോ​ളി ആ​ന്‍റോ, ഷി​ന്‍​ജോ തൈ​ക്ക​ല്‍ എ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
ഒ​ത്തു​ക​ളി​യെ​ന്ന്
ജൂ​ലി​യു​ടെ ഭ​ര്‍​ത്താ​വ്
താ​മ​ര​ശേ​രി: വ​നി​ത സം​രം​ഭ​ക കീ​ച്ചേ​രി​ല്‍ ടോ​ണി​യു​ടെ ഭാ​ര്യ ജൂ​ലി​യു​ടെ വീ​ടും ഫാ​ക്ട​റി​യും ജ​പ്തി ചെ​യ്യാ​നി​ട​യാ​ക്കി​യ​ത് ബാ​ങ്കി​ന്‍റെ​യും ത​ന്‍റെ​യും വ​ക്കീ​ല​ന്‍​മാ​ര്‍ ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​മൂ​ല​മാ​ണെ​ന്ന് ജൂ​ലി​യു​ടെ ഭ​ര്‍​ത്താ​വ് ടോ​ണി. പെ​ട്ടെ​ന്നൊ​രു ജ​പ്തി​യു​ണ്ടാ​കി​ല്ലെ​ന്നാ​ണ് ത​ങ്ങ​ളു​ടെ വ​ക്കീ​ല്‍ അ​റി​യി​ച്ച​ത്. ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്ന് ജ​പ്തി​ക്ക് സ്റ്റേ ​ല​ഭി​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. അ​തി​നൊ​ന്നും ഇ​ട​ന​ല്‍​കാ​തെ പെ​ട്ടെ​ന്നാ​യി​രു​ന്നു ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​രെ​ത്തി​യ​ത്. പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് അം​ഗം മോ​ളി ആ​ന്‍റോ​യു​ടെ വീ​ട്ടി​ലാ​ണ് ത​ല്‍​ക്കാ​ലം താ​മ​സി​ക്കു​ന്ന​ത്. ചി​ല സി​പി​എം പ്ര​ദേ​ശി​ക നേ​താ​ക്ക​ളു​ടെ നി​ര​ന്ത​ര​മാ​യ ഉ​പ​ദ്ര​വ​മാ​ണ് ഫാ​ക്ട​റി പൂ​ട്ടാ​നി​ട​യാ​ക്കി​യ​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം.