ക​യ​ര്‍ ഭൂ​വ​സ്ത്ര​വ​ൽ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം
Sunday, October 17, 2021 12:25 AM IST
കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ല​ത്ത് ക​യ​ര്‍ ഭൂ​വ​സ്ത്ര​വ​ൽ​കര​ണം വ്യാ​പി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം. കു​ന്ന​മം​ഗ​ലം രാ​ജീ​വ്ഗാ​ന്ധി സേ​വാ​ഗ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന​യോ​ഗം പി.​ടി.​എ.​റ​ഹീം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​യ​ര്‍ കേ​ര​ള പ്ര​ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ന്ന​മം​ഗ​ലം, കോ​ഴി​ക്കോ​ട് ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ള്‍ മ​ണ്ണ്-​ജ​ല സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 1,97,168 ച.​മീ​റ്റ​ര്‍ ക​യ​ര്‍ ഭൂ​വ​സ്ത്രം വാ​ങ്ങു​ന്ന​തി​ന് ക​യ​ര്‍​ഫെ​ഡു​മാ​യി ധാ​ര​ണ പ​ത്രം ഒ​പ്പി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ സാ​മ്പ​ത്തി​ക വ​ര്‍​ഷം അ​വ​സാ​നി​ക്കാ​ന്‍ അ​ഞ്ച് മാ​സം മാ​ത്രം ബാ​ക്കി​യി​രി​ക്കെ നാ​മ​മാ​ത്ര​മാ​യ ഓ​ര്‍​ഡ​റു​ക​ളേ ല​ഭി​ച്ചി​ട്ടു​ള്ളൂ. ഈ ​സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ക​യ​ര്‍ ഭൂ​വ​സ്ത്ര​ത്തി​ന്‍റെ ഉ​പ​യോ​ഗം വ​ര്‍​ധിപ്പി​ക്കു​വാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് വി​പു​ല​മാ​യ അ​വ​ലോ​ക​ന​യോ​ഗം ചേ​ര്‍​ന്ന​ത്.
മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ക​യ​ര്‍ ഭൂ​വ​സ്ത്രം സ്ഥാ​പി​ച്ചു വ​രു​ന്ന​ത്. നേ​ര​ത്തെ​യു​ണ്ടാ​ക്കി​യ ധാ​ര​ണ​പ്ര​കാ​രം കു​ന്ന​മം​ഗ​ലം, കോ​ഴി​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട പെ​രു​വ​യ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 1,500 ച.​മീ​റ്റ​റും ക​ട​ലു​ണ്ടി 4,463 ച.​മീ​റ്റ​റും ക​യ​ര്‍ ഭൂ​വ​സ്ത്രം മാ​ത്ര​മാ​ണ് ക​യ​ര്‍​ഫെ​ഡി​ല്‍ നി​ന്നും വാ​ങ്ങി​യി​ട്ടു​ള്ള​ത്.
മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ള്‍ ഭൂ​വ​സ്ത്രം വാ​ങ്ങു​ന്ന​തി​ന് ഇ​തു​വ​രെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ക​യ​ര്‍​ഫെ​ഡ് പ്ര​സി​ഡ​ന്‍റ്് അ​ഡ്വ. എ​ന്‍. സാ​യി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഴി​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത പൂ​ക്കാ​ട​ന്‍ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ന്ന​മം​ഗ​ലം ജോ​യി​ന്‍​റ് ബി​ഡി​ഒ കെ.​പി.​രാ​ജീ​വ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ഓ​ളി​ക്ക​ല്‍ ഗ​ഫൂ​ര്‍, പു​ല​പ്പാ​ടി ഉ​മ്മ​ര്‍, എ.​സ​രി​ത, ലി​ജി പു​ല്‍​ക്കു​ന്നു​മ്മ​ല്‍, വി.​അ​നു​ഷ, സി.​ഉ​ഷ, ബ്ലോ​ക്ക് അം​ഗം എ​ന്‍. ഷി​യോ​ലാ​ല്‍, ക​യ​ര്‍​ഫെ​ഡ് ഡ​യ​റ​ക്ട​ര്‍ പ്രേ​മ​ന്‍ അ​ക്ര​മ​ണ്ണി​ല്‍, പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ പി.​ആ​ര്‍.​സി​ന്ധു, മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ ശ്രീ​വ​ര്‍​ദ്ധ​ന്‍ ന​മ്പൂ​തി​രി, ക​യ​ര്‍​ഫെ​ഡ് ഡ​യ​റ​ക്ട​ര്‍ ദേ​വ​ന്‍ മ​ങ്ങ​ന്ത​റ, റീ​ജ്യ​ണ​ല്‍ ഓ​ഫീ​സ​ര്‍ ടി.​കെ.​ജീ​വാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.