പേ​രാ​മ്പ്ര ചേ​ർ​മ​ല ടൂ​റി​സം പ​ദ്ധ​തി​ക്കു ഭ​ര​ണാ​നു​മ​തി
Wednesday, October 20, 2021 12:07 AM IST
പേ​രാ​മ്പ്ര: ചേ​ർ​മ​ല​യെ ടു​റി​സ്റ്റു കേ​ന്ദ്ര​മാ​ക്കാ​നു​ള്ള ശ്ര​മം സ​ഫ​ല​മാ​കു​ന്നു. ചേ​ർ​മ​ല ടൂ​റി​സം പ്രോ​ജ​ക്‌​ടി​ന്‍റെ ഭാ​ഗ​മാ​യി ഓ​പ്പ​ൺ എ​യ​ർ തി​യ​റ്റ​ർ ഉ​ൾ​പ്പെ​ടെ പാ​ർ​ക്കി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന വി​ക​സ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. ഇ​തി​നാ​യി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി മൂ​ന്നു​കോ​ടി അ​ൻ​പ​ത്തി ഒ​ൻ​പ​ത് ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.‌

പ്ര​കൃ​തി ക​നി​ഞ്ഞ​നു​ഗ്ര​ഹി​ച്ച ഭൂ​പ്ര​ദേ​ശ​മാ​ണു പേ​രാ​മ്പ്ര ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ന്‍റെ പി​ൻ​ഭാ​ഗ മേ​ഖ​ല​യാ​യ ചേ​ർ​മ​ല. സൂ​ര്യാ​സ്ത​മ​ന​വേ​ള​യി​ൽ ചേ​ർ​മ​ല​യു​ടെ സൗ​ന്ദ​ര്യം പ​തി​ന്മ​ട​ങ്ങാ​ണ്. ചേ​ർ​മ​ല​യി​ലെ ന​രി​മ​ഞ്ച വ​ള​രെ പ്ര​സി​ദ്ധ​മാ​ണ്. ഇ​തി​ന്‍റെ അ​ക​ത്ത​ള​ങ്ങ​ൾ തേ​ടി ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ വ​കു​പ്പ് അ​വി​ടെ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. ന​രി​മ​ഞ്ച​യും സൗ​ന്ദ​ര്യ​വും ത​നി​മ​യും എ​ല്ലാം ഒ​ന്നി​ച്ചു ചേ​ർ​ന്ന ചേ​ർ​മ​ല​യെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ക്കു​ക​യാ​ണു ല​ക്ഷ്യം. കോ​ഴി​ക്കോ​ട് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​മ​ല ടൂ​റി​സം സം​ബ​ന്ധി​ച്ച് ഡീ​റ്റെ​യി​ൽ​ഡ് പ്രോ​ജ​ക്‌​ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചി​രു​ന്നു.