പൂ​ഴി​ത്തോ​ട് - പ​ടി​ഞ്ഞാ​റ​ത്ത​റ വ​യ​നാ​ട് ബ​ദ​ൽ റോ​ഡ് പൂ​ർ​ത്തി​യാ​ക്ക​ണം: യു​ഡി​എ​ഫ്
Wednesday, October 20, 2021 12:07 AM IST
പേ​രാ​മ്പ്ര: നി​ർ​ദ്ദി​ഷ്ട പൂ​ഴി​ത്തോ​ട് - പ​ടി​ഞ്ഞാ​റ​ത്ത​റ വ​യ​നാ​ട് ബ​ദ​ൽ റോ​ഡ് പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു യു​ഡി​എ​ഫ് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​യോ​ഗം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ടാ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ വി​ക​ല​മാ​യ വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ന്ന് രാ​വി​ലെ 10 -ന് ​ക​ള​ക്ട​റേ​റ്റി​നു മു​ൻ​പി​ൽ ന​ട​ത്തു​ന്ന നി​ല്‍​പ് സ​മ​ര​ത്തി​ൽ പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ യു​ഡി​എ​ഫ് ജ​ന പ്ര​തി​നി​ധി​ക​ളേ​യും പ​ങ്കെ​ടു​പ്പി​ക്കു​നും തീ​രു​മാ​നി​ച്ചു.
യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​ബാ​ല​നാ​രാ​യ​ണ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ടി.​കെ. ഇ​ബ്രാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ കെ.​എ. ജോ​സു​കു​ട്ടി, സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, ആ​ർ.​കെ. മു​നീ​ർ, രാ​ജീ​വ് തോ​മ​സ്, രാ​ജ​ൻ വ​ർ​ക്കി, മു​നീ​ർ എ​ര​വ​ത്ത്, കെ.​കെ. വി​നോ​ദ​ൻ, രാ​ജ​ൻ മ​രു​ത്ര​രി, ടി.​കെ.​എ. ല​ത്തീ​ഫ്, മ​ധു കൃ​ഷ്ണ​ൻ, ആ​വ​ള ഹ​മീ​ദ്, ടി.​പി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.