ജി​ല്ല​യി​ൽ ര​ണ്ടു ദി​വ​സം ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്: ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്ന്
Wednesday, October 20, 2021 12:07 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പു​തി​യ റി​പ്പോ​ർ​ട്ട്‌ പ്ര​കാ​രം ജി​ല്ല​യി​ല്‍ അ​ടു​ത്ത ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​എ​ൻ. തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി അ​റി​യി​ച്ചു. ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ജി​ല്ല​ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ണ്.
ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ടി​യ​ന്ത​ര ക​ണ്‍​ട്രോ​ള്‍ റൂം ​ഉ​ള്‍​പ്പെ​ടെ എ​ല്ലാ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലേ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ക​ണ്‍​ട്രോ​ള്‍ റൂം 24 ​മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ണ്. പോ​ലീ​സ്, ഫ​യ​ര്‍ ആ​ൻ​ഡ് റ​സ്‌​ക്യൂ, ഇ​റി​ഗേ​ഷ​ന്‍, വൈ​ദ്യു​തി, ബി​എ​സ്എ​ന്‍​എ​ല്‍ വ​കു​പ്പു​ക​ളും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ സ​ജ്ജ​മാ​ണ്.
ഡാ​മു​ക​ളി​ലെ​യും ന​ദി​ക​ളി​ലെ​യും ജ​ല​നി​ര​പ്പ് കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും പ്ര​ദേ​ശി​ക വെ​ള്ള​ക്കെ​ട്ട് കൂ​ടു​ക​യും ചെ​യ്താ​ൽ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ബോ​ട്ടു​ക​ള്‍ ഡ​യ​റ​ക്ട​ര്‍ ഓ​ഫ് ഫി​ഷ​റീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ന​ദി​ക​ള്‍, വെ​ള്ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ൾ, പാ​റ​ക്കെ​ട്ടു​ക​ള്‍, വെ​ള്ള​പ്പൊ​ക്കം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നീ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്.
പ​തി​വാ​യി അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ലെ ന​ദീ​തീ​ര​ങ്ങ​ള്‍​ൾ, വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു. ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റു​ക​ൾ - ജി​ല്ലാ ക​ൺ​ട്രോ​ൾ റൂം - 0495 2371002,1077, ​കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് -0495-2372966, കൊ​യി​ലാ​ണ്ടി - 0496-2620235, വ​ട​ക​ര-0496-2522361, താ​മ​ര​ശേ​രി- 0495-2223088.