വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ല്‍
Tuesday, October 26, 2021 12:47 AM IST
വ​ട​ക​ര: കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ല്‍ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഓ​ര്‍​ക്കാ​ട്ടേ​രി സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍.
ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​നി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ഓ​ര്‍​ക്കാ​ട്ടേ​രി സ്വ​ദേ​ശി പു​ത്ത​ന്‍ പു​ര​യി​ല്‍ ഇ​ജാ​സ് അ​റ​സ്റ്റി​ലാ​യ​ത്. യു​വ​തി​യു​ടെ പ​രാ​തി പ്ര​കാ​രം ക​ര്‍​ണാ​ട​ക പോ​ലീ​സ് ഓ​ര്‍​ക്കാ​ട്ടേ​രി​യി​ലെ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
ഇ​യാ​ളു​ടെ വി​വാ​ഹ ദി​ന​മാ​യ ഇ​ന്ന​ലെ​യാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​ത്. വി​വാ​ഹദി​ന​ത്തി​ല്‍ ക​ര്‍​ണ്ണാ​ട​ക പോ​ലീ​സ് എ​ത്തി​യ​ത് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി. ടാ​ക്‌​സി ഡ്രൈ​വ​റാ​യ ഇ​ജാ​സ് യു​വ​തി​യെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.