പൊ​റാ​ളി ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രേ സ​മ​രം 39 ദി​വ​സം പി​ന്നി​ട്ടു
Tuesday, October 26, 2021 12:47 AM IST
കൂ​രാ​ച്ചു​ണ്ട്: കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​റാ​ളി ക​രി​ങ്ക​ൽ ക്വാ​റി ഖ​ന​ന​ത്തി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധ സ​മ​ര​സ​മി​തി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ വ​രു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹ സ​മ​രം 39 ദി​വ​സം പി​ന്നി​ട്ടു.
കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് ക്വാ​റി​ക്ക് ന​ൽ​കി​യ ഖ​ന​നാ​നു​മ​തി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന​ലെ ന​ട​ന്ന റി​ലേ സ​ത്യാ​ഗ്ര​ഹ സ​മ​രം മു​ൻ പ​ഞ്ചാ​യ​ത്തം ജോ​സ് കൂ​വ​ണ്ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് തെ​ങ്ങും​പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ഐ​പ്പ് വ​ട​ക്കേ​ത്ത​ടം, അ​പ്പ​ച്ച​ൻ വ​ട​ക്കേ​കു​ന്നേ​ൽ, ബേ​ബി വ​ട​ക്കേ കു​ന്നേ​ൽ, കെ.​പി. ശ്രീ​ജി​ത്ത്, സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​കു​ന്നേ​ൽ, ജി.​ആ​ർ. മേ​ഘ​നാ​ഥ​ൻ, സു​ബി​ൻ സ​ജി, ഷാ​ൻ ആന്‍റോ, അ​ജോ ഷാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.