കർഷക കോൺഗ്രസ് ക​പ്പ പു​ഴു​ങ്ങി അതിജീവനസ​മ​രം നടത്തി
Saturday, November 27, 2021 12:47 AM IST
കോ​ഴി​ക്കോ​ട് : ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കാ​ർ​ഷി​ക വി​ള​ക​ളു​ടെ താ​ങ്ങു​വി​ല ഉ​ൽ​പാ​ദ​ന ചി​ല​വി​ന്‍റെ 50% അ​ധി​ക​മാ​യി നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി ക​ർ​ഷ​ക​ന്‍റെ അ​വ​കാ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക, വ​ന്യ​ജീ​വി​ശ​ല്യ​ത്തി​ൽ നി​ന്നു കൃ​ഷി​യി​ട​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക , ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ഡ് പോ​സ്റ്റാ​ഫീ​സി​നു മു​ന്നി​ല്‍ ക​പ്പ പു​ഴു​ങ്ങി അ​തി​ജീ​വ​ന സ​മ​രം ന​ട​ത്തി.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ: കെ.​പ്ര​വീ​ൺ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ർ​ഷ​ക​രു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നു മു​ന്നി​ൽ ഒ​രു ശ​ക്തി​ക്കും മു​ട്ടു​മ​ട​ക്കാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്ന​തി​നാ​ലാ​ണ് കാ​ർ​ഷി​ക ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന നി​ല​പാ​ടി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​ക്ക് മാ​റേ​ണ്ടി വ​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ജൂ​ഷ് മാ​ത്യൂ, രാ​ജ​ൻ​ബാ​ബു, പി.​രാ​ജ​ശേ​ഖ​ര​ൻ , എ​ൻ.​പി. വി​ജ​യ​ൻ മാ​ത്യൂ ദേ​വ​ഗി​രി ,കോ​ര​ക്കോ​ട്ട് മൊ​യ്തു, സി.​എ​ൻ. ബാ​ബു, രാ​ജു ത​ല​യാ​ട് ആ​ഗ​സ്റ്റ്യ​ൻ ക​ണ്ണേ​ഴ​ത്ത്, അ​നീ​ഷ് ചാ​ത്ത​മം​ഗ​ലം, പി.​ടി. സ​ന്തോ​ഷ് കു​മാ​ർ ,മു​ര​ളി ക​ച്ചേ​രി ,അ​ജി​ത്ത് വ​ട​ക​ര, ഫ്രീ​ഡ പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.