ത​ല​ശേ​രി ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​നു പ​ങ്ക്
Saturday, November 27, 2021 12:47 AM IST
കോ​ഴി​ക്കോ​ട്: ബം​ഗാ​ള്‍ സ്വ​ദേ​ശി​യി​ല്‍ നി​ന്നു സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ ത​ല​ശേ​രി​യി​ലെ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​നും പ​ങ്ക്. ത​ല​ശേ​രി സ്വ​ദേ​ശി​യാ​യ ക്വ​ട്ടേ​ഷ​ന്‍ നേ​താ​വും നാ​ലു സ​ഹാ​യി​ക​ളു​മാ​ണ് സ്വ​ര്‍​ണ​ക​വ​ര്‍​ച്ച​യ്ക്കു കൂ​ട്ടു​നി​ന്ന​ത്. ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി പ്ര​ത്യേ​ക​സം​ഘം അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി.
രാ​ഷ്ട്രീ​യ സം​ഘ​ര്‍​ഷ കേ​സു​ക​ളി​ലു​ള്‍​പ്പെ​ടെ പ്ര​തി​യാ​യ ക്വ​ട്ടേ​ഷ​ന്‍ നേ​താ​വി​നെ പി​ടി​കൂ​ടാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണു കേ​സി​ലെ മ​റ്റു​ള്ള പ്ര​തി​ക​ള്‍ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ വ്യാ​പ​ക​മാ​ക്കി. സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ലെ കോ​ഴി​ക്കോ​ട്ടെ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്ത​ല​വ​നാ​യ കോ​ട്ടൂ​ളി പൈ​പ്പ് ലൈ​ന്‍ റോ​ഡി​ലെ അ​മ്മാ​ള നി​ല​ത്ത് വീ​ട്ടി​ല്‍ എ​ന്‍.​പി. ഷി​ബി (40) യെ ​ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.
ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.



ബം​ഗാ​ളി​ലെ വ​ര്‍​ധ​മാ​ന്‍ സ്വ​ദേ​ശി​യാ​യ റം​സാ​ന്‍ അ​ലി​യി​ല്‍ നി​ന്ന് 1.200 കി​ലോ​ഗ്രാം സ്വ​ര്‍​ണം ക​ണ്ടം​കു​ളം ജൂ​ബി​ലി ഹാ​ളി​നു സ​മീ​പം വ​ച്ച് എ​ട്ടു പേ​ര്‍ ചേ​ര്‍​ന്ന ആ​ക്ര​മി​ച്ച് ക​വ​ര്‍​ന്നെ​ടു​ക്കു​ക​യാ​യി​രു​ന്നു.