ദു​ര​ന്ത നി​വാ​ര​ണ സേ​ന​യ്ക്ക് പ​രി​ശീ​ല​നം ന​ല്‍​കി
Sunday, November 28, 2021 12:33 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യസേ​വ​ന വി​ഭാ​ഗ​മാ​യ സി​ഒ​ഡി​യും കാ​രി​ത്താ​സ് ഇ​ന്ത്യ​യും ചേ​ര്‍​ന്ന് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ദു​ര​ന്ത നി​വാ​ര​ണ സേ​ന​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി.
പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നി​ട​യു​ള്ള മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളാ​യ കോ​ട​ഞ്ചേ​രി, പു​തു​പ്പാ​ടി, തി​രു​വ​മ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ സേ​ന​ക​ള്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.
താ​മ​ര​ശേ​രി മേ​രി​മാ​താ ക​ത്തീ​ഡ്ര​ല്‍ പ​ള്ളി പാ​രീ​ഷ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ണ്‍ ഒ​റ​വു​ങ്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​ഒ​ഡി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് ചെ​മ്പ​ര​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ക്കം ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ നി​പി​ന്‍​ദാ​സ്, ഷ​ഫീ​ക്ക​ലി, മ​നു​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റോ​സി​ലി മാ​ത്യു, വ​ന​ജ വി​ജ​യ​ന്‍, സി​സി​ലി ജേ​ക്ക​ബ്, ഏ​ലി​യാ​മ്മ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.