സോ​ഫ്റ്റ് ബേ​സ് ബോ​ൾ ഇ​ന്ത്യ​ൻ ടീം ​അം​ഗം എ​ബി സെ​ബാ​സ്റ്റ്യ​ന് സ്വീ​ക​ര​ണം ന​ൽ​കി
Sunday, November 28, 2021 12:33 AM IST
കോ​ട​ഞ്ചേ​രി: നേ​പ്പാ​ളി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പ് സോ​ഫ്റ്റ് ബേ​സ്ബോ​ളി​ൽ വി​ജ​യി​ക​ളാ​യ ഇ​ന്ത്യ​ൻ ടീം ​അം​ഗം കോ​ട​ഞ്ചേ​രി സ്വ​ദേ​ശി എ​ബി സെ​ബാ​സ്റ്റ്യ​ൻ പാം​പ്ലാ​നി​യെ കോ​ഴി​ക്കോ​ട് എ​യ​ർ​പോ​ർ​ട്ടി​ൽ വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കി. സോ​ഫ്റ്റ് ബേ​സ് ബോ​ൾ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നേ​പ്പാ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ഇ​ന്ത്യ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. മ​റ്റ് ടീം ​അം​ഗ​ങ്ങ​ൾ ട്രെ​യി​ൻ മാ​ർ​ഗം നാ​ട്ടി​ലെ​ത്തും. പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​ണ് എ​ബി വി​മാ​ന​മാ​ർ​ഗം യാ​ത്ര​തി​രി​ച്ച​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി അ​സം​ബ്ലി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലൈ​ജു അ​രീ​പ്പ​റ​മ്പി​ൽ, ഷെ​ബി​ൻ ജോ​സ​ഫ് ക​യ​ത്തും​ക​ര​യി​ൽ, എബി​ൻ ജോ​സ​ഫ് ഓ​ത്തി​ക്ക​ൽ, ആ​ൽ​ബി​ൻ ചാ​ക്കോ മു​ണ്ട​ൻ​ത​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് ഇ​ന്ത്യ​ൻ താ​ര​ത്തെ സ്വീ​ക​രി​ച്ച​ത്.