വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം: കെ​എ​സ്ടി​യു
Monday, November 29, 2021 12:28 AM IST
കോ​ഴി​ക്കോ​ട്: സ​കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ൾ​പ്പെ​ടെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്തി​ര പ​രി​ഹാ​രം കാ​ണ​മെ​ന്ന് കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ(​കെ​എ​സ്ടി​യു) കോ​ഴി​ക്കോ​ട് ജി​ല്ലാ നേ​തൃ​സം​ഗ​മം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
സ്കൂ​ളു​ക​ൾ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ​ണം അ​പ​ര്യാ​പ്ത​മാ​ണ്. ഇ​തുമൂ​ലം പ്ര​ധാ​നാ​ധ്യാ​പ​ക​ർ വ​ലി​യ പ്ര​യാ​സം നേ​രി​ടു​ന്നു​ണ്ട് .സ​്കൂ​ൾ പ്ര​വ​ർ​ത്ത​ന സ​മ​യം സം​ബ​ന്ധി​ച്ച് പ്രാ​യോ​ഗി​ക​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണം. സ​്കൂ​ൾ തു​റ​ന്നി​ട്ടും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യൂ​ണി​ഫോം വി​ത​ര​ണ​ത്തി​ല്‍ ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ല.
മെ​ഡി​സെ​പ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ട്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു.​സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി പി.​കെ. അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.