ടാ​ർ ചെ​യ്തി​ല്ല; അ​പ​ക​ട​സാ​ധ്യ​ത ഏ​റു​ന്നു
Monday, November 29, 2021 12:32 AM IST
കോ​ഴി​ക്കോ​ട്: കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് സു​ഗ​മ​മാ​യി റോ​ഡ് മു​റി​ച്ചു കി​ട​ക്കാ​ൻ നി​ർ​മി​ച്ച ടേ​ബി​ൾ ടോ​പ്പ് ക്രോ​സിം​ഗ് കാ​ൽ​ന​ട​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ദു​രി​ത​മാ​കു​ന്നു. ടേ​ബി​ൾ ടോ​പ്പ് സീ​ബ്രാ ക്രോ​സിം​ഗി​ന്‍റെ വ​ശ​ങ്ങ​ൾ ടാ​ർ ചെ​യ്യാ​ത്ത​താ​ണ് വി​ല്ല​നാ​കു​ന്ന​ത്. പാ​റ​ക​ല്ലു​ക​ൾ റോ​ഡി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ അ​പ​ക​ട സാ​ധ്യ​ത​ക്ക് ഏ​റു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ക​ല്ലു​ക​ൾ വി​ല്ല​നാ​കു​ന്നു​ണ്ട്. ക​ല്ലു​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ ക​യ​റു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​കു​ന്നു. മാ​നാ​ഞ്ചി​റ ബി​ഇ​എം സ്കൂ​ളി​ന് സ​മീ​പം, ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സ് മു​ന്നി​ൽ, ബാ​ങ്ക് റോ​ഡി​ൽ ഫാ​ത്തി​മ ആ​ശു​പ​ത്രി​ക്ക് സ​മീ​പം, ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ടേ​ബി​ൾ ടോ​പ്പ് സീ​ബ്രാ ക്രോ​സിം​ഗ് നി​ർ​മി​ച്ച​ത്. ഈ ​നാ​ലി​ട​ങ്ങ​ളി​ലും ന​ട​പ്പാ​ത​യി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് വി​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണം ഇ​പ്പോ​ഴും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. റോ​ഡ് നി​ര​പ്പി​നേ​ക്കാ​ൾ ഉ​യ​ര​ത്തി​ലാ​ണ് ക്രോ​സിം​ഗി​ന്‍റെ നി​ർ​മാ​ണം. ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ൽ ഭീ​മു​ക​ൾ വാ​ർ​ത്ത് അ​തി​ൽ മ​ണ്ണി​ട്ട് നി​റ​ച്ച​തി​ന് ശേ​ഷം ഇ​തി​ന് മു​ക​ളി​ൽ ന​ട​പ്പാ​ത​ക്കാ​യി ഇ​ന്‍റർ​ലോ​ക്കു​ക​ൾ വി​രി​ച്ചു. റോ​ഡി​ൽ നി​ന്ന് സീ​ബ്രാ ക്രോ​സിം​ഗി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ പാ​റ ക​ഷ്ണ​ങ്ങ​ൾ ഇ​ട്ട് ഉ​റ​പ്പി​ച്ചു. ഈ ​ക​ല്ലു​ക​ളാ​ണ് ഇ​പ്പോ​ൾ ഇ​ള​കി മാ​റി റോ​ഡി​ൽ പ​ര​ന്നി​രി​ക്കു​ന്ന​ത്.

ഹ​ലാ​ൽ ഫു​ഡ്
ഫെ​സ്റ്റ് ന​ട​ത്തി‌

കു​റ്റ്യാ​ടി: ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലും കു​ടി​ക്കു​ന്ന​ വെ​ള്ള​ത്തി​ലും ശ്വ​സി​ക്കു​ന്ന വാ​യു​വി​ലും വ​ർ​ഗീ​യ​ത​യു​ടെ വി​ഷം ചൊ​രി​യു​ന്ന സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​യ്‌​ക്കെ​തി​രെ കു​റ്റ്യാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ കു​റ്റ്യാ​ടി പ​ഴ​യ ബ​സ് ​സ്റ്റാ​ന്‍​ഡി​ല്‍ ഹ​ലാ​ൽ ഫു​ഡ് ഫെ​സ്റ്റ് ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ശ്രീ​ജേ​ഷ് ഊ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.