വാ​ഹ​ന​ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ക്ക​ണ​മെ​ന്ന്
Wednesday, December 1, 2021 12:44 AM IST
കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെ​രു​വി​ന്‍റെ ന​ഷ്ട​പ്പെ​ട്ട വാ​ണി​ജ്യ പ്ര​താ​പം വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് ബി​ല്‍​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ച​ർ​ച്ച ന​ട​ത്തി. കോ​ഴി​ക്കോ​ട്. കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മു​ൻ​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ ചു​മ​ത്തി​യ നി​കു​തി ഒ​ഴി​വാ​ക്കു​ക, മൊ​യ്തീ​ൻ പ​ള്ളി റോ​ഡ് മേ​ഖ​ല​യി​ൽ പ്ര​ത്യേ​കി​ച്ച് ബേ​ബി ബ​സാ​റി​ലെ അ​ഴു​ക്കു ജ​ലം കെ​ട്ടി നി​ൽ​ക്കു​ന്ന​ത് ഇ​ല്ലാ​താ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, മി​ഠാ​യി​ത്തെ​രു​വി​ലെ വാ​ഹ​ന​ഗ​താ​ഗ​തം പു​ന.​സ്ഥാ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കോ​ഴി​ക്കോ​ട് മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്പ്, ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സാ​ഫ​ർ
അ​ഹ​മ്മ​ദ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഡോ​ക്ട​ർ ജ​യ​ശ്രീ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​സ്. കെ. ​അ​ബൂ​ബ​ക്ക​ർ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കെ.​യു. ബീ​ന എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി ച​ർ​ച്ച ന​ട​ത്തി​യ​ത്. സ്മാ​ൾ സ്കെ​യി​ൽ ബി​ൽ​ഡി​ങ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ഷെ​വ​ലി​യ​ർ സി. ​ഇ. ചാ​ക്കു​ണ്ണി, വൈ​സ് പ്ര​സി​ഡ​ന്‍​റ് കെ.​ഹ​മീ​ദ്, സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​സ​ലീം, എം ​അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​രാ​ണ് ന​ഗ​ര​സ​ഭ അ​ധി​കാ​രി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.