കെ​എ​സ്‌യു ഉ​പ​വാ​സ​സ​മ​രം നാ​ളെ
Thursday, December 2, 2021 12:41 AM IST
കോ​ഴി​ക്കോ​ട്: അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​ക്ക​ളെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട സ​ര്‍​ക്കാ​ര്‍ അ​നാ​സ്ഥ​യ്ക്കെ​തി​രെ നാ​ളെ അ​ഗ​ളി മി​നി സി​വി​ല്‍ സ്റ്റേ​ഷ​നുമു​ന്നി​ല്‍ ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​ന്ന​മെ​ന്ന് കെഎസ്‌യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.അ​ഭി​ജി​ത്ത് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചുവ​രെ​യാ​ണ് സ​മ​രം. സ​ര്‍​ക്കാ​രി​ന്‍റെ അ​ലം​ഭാ​വ​മാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണ​ത്തി​ന് കാ​ര​ണം. ജ​ന​നി ജ​ന്മ ര​ക്ഷ പ​ദ്ധ​തി​യു​ടെ ഫ​ണ്ട് എ​ട്ടു​മാ​സ​മാ​യി മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ശി​ശു​മ​ര​ണം ത​ട​യാ​ന്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടാംഘ​ട്ട സ​മ​രം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ്യാ​പി​പ്പി​ക്കും. ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല കോ​ഴ്സു​ക​ളു​ടെ അം​ഗീ​കാ​ര​ത്തി​നു കേ​ര​ളം സ​മീ​പി​ച്ചി​ല്ലെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സമ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്നും അ​ഭി​ജി​ത്ത് പ​റ​ഞ്ഞു.