എലത്തൂർ ഗേ​റ്റ് അ​ട​ച്ചി​ട​ല്‍: സ​മ​യം നീട്ടാന്‍ നീ​ക്കം
Friday, December 3, 2021 12:38 AM IST
കോ​ഴി​ക്കോ​ട്: ഗ്രാ​മ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​വും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ളും മ​റി​ക​ട​ന്ന് റെ​യി​ല്‍​വേ​ഗേ​റ്റ് അ​ട​യ്ക്കാ​നു​ള്ള തീ​രു​മാ​നം ഫാ​സ്റ്റ് ട്രാ​ക്കി​ലാ​ക്കി റെ​യി​ല്‍​വേ. നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള എ​ല​ത്തൂ​ര്‍ റെ​യി​ല്‍​വേ ഗേ​റ്റാ​ണ് അ​ട​ച്ചി​ട​ലി​ന് മു​ന്നോ​ടി​യാ​യി രാ​ത്രി​യി​ല്‍ ഗേ​റ്റി​ന് താ​ഴി​ടു​ന്ന സ​മ​യം നീ​ട്ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്.
രാ​ത്രി 10 മു​ത​ല്‍ രാ​വി​ലെ ആ​റു വ​രെ​യാ​യി​രു​ന്നു ഗേ​റ്റ് പൂ​ട്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​നു​ള്ള നീ​ക്ക​മാ​ണി​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ ല​ഭ്യ​ത അ​നു​സ​രി​ച്ച് ഒ​ന്നി​ട​വി​ട്ട ഇ​ട​വേ​ള​ക​ളി​ല്‍ രാ​ത്രി എ​ട്ടു മു​ത​ല്‍ ആ​റു വ​രെ ഗേ​റ്റ് അ​ട​ച്ചി​ടാ​നാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച എ​ട്ടി​നാ​യി​രു​ന്നു ഗേ​റ്റ് പൂ​ട്ടി​യ​ത്. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ ദു​രി​ത​ത്തി​ലാ​യി. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് പോ​ലും സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലാ​ണ് റെ​യി​ല്‍​വേ​ഗ ഗേ​റ്റ് അ​ട​യ്ക്കു​ന്ന​ത്.
ഗേ​റ്റ് അ​ട​ച്ചി​ടു​ന്ന​തോ​ടെ മൂ​ന്നു ഭാ​ഗ​വും പു​ഴ​യാ​ല്‍ ചു​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ള്‍ യാ​ത്രാ സൗ​ക​ര്യ​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​കും. റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​താ​ണ് ഗേ​റ്റ് അ​ട​ച്ചി​ടാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് റെ​യി​ല്‍​വേ​യു​ടെ വാ​ദം. അ​തേ​സ​മ​യം ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന റെ​യി​ല്‍​വേ ഗേ​റ്റ് അ​ട​ച്ചു പൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ സ​മ്മ​ദ്ധം ചെ​ലു​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല.
റെ​യി​ല്‍​വേ ഗേ​റ്റി​ന് കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള​വ​ര്‍​ക്ക് ദേ​ശീ​യ​പാ​ത​യി​ലെ​ത്താ​നു​ള്ള പ്ര​ധാ​ന മാ​ര്‍​ഗ​മാ​ണി​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആം​ബു​ല​ന്‍​സി​നോ അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്കോ ഈ​മേ​ഖ​ല​യി​ലേ​ക്ക് എ​ത്താ​ന്‍ സാ​ധി​ക്കി​ല്ല. അ​ത്യാ​ഹി​ത​മു​ണ്ടാ​യാ​ല്‍ ഇ​വി​ട​ത്തു​കാ​ര്‍​ക്ക് പു​റ​ത്തേ​ക്ക് ക​ട​ക്കു​ന്ന​തി​നും റെ​യി​വേ​ഗേ​റ്റ് ത​ട​സ​മാ​ണ്.
രാ​ത്രി​യാ​യാ​ല്‍ എ​ട്ടു മ​ണി​ക്കൂ​ര്‍ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വാ​ഹ​ന​വു​മാ​യി ദേ​ശീ​യ​പാ​ത​യി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യു​ക. പ​ല​രും റെ​യി​ല്‍​വേ ഗേ​റ്റി​ന് പ​ടി​ഞ്ഞാ​റു ഭാ​ഗം വാ​ഹ​നം നി​ര്‍​ത്തി​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​വു​ക​യും ചെ​യ്യാ​റു​ണ്ട്. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ പോ​ലും ഗേ​റ്റ് കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​റി​ല്ലെ​ന്നും പ​റ​യു​ന്നു​ണ്ട്.
ട്രെ​യി​ന്‍ പോ​യ​തി​ന് ശേ​ഷ​വും മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞാ​ണ് ഗേ​റ്റ് തു​റ​ക്കാ​റു​ള്ള​ത്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി അ​ഞ്ഞൂ​റ് മീ​റ്റ​ര്‍ മാ​റി അ​ണ്ട​ര്‍​പാ​സു​ണ്ടെ​ങ്കി​ലും പൂ​ര്‍​ണ​മാ​യും നി​ര്‍​മാ​ണം ക​ഴി​ഞ്ഞി​ട്ടി​ല്ല. മു​ഴു​വ​ന്‍ സ​മ​യ​വും റെ​യി​ല്‍​വേ ഗേ​റ്റ് അ​ട​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​ത്തി​നി​റ​ങ്ങാ​നാ​ണ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി തീ​രു​മാ​നം.