കൂ​ട​ര​ഞ്ഞി​ക്കും വേ​ണം തി​രു​വ​മ്പാ​ടി മോ​ഡ​ൽ പാ​ർ​ക്കിം​ഗ്
Friday, December 3, 2021 12:38 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി​യി​ൽ ര​ണ്ടു​വ​ർ​ഷം മു​ൻ​പ് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു ന​ട​പ്പാ​ക്കി​യ പാ​ർ​ക്കിം​ഗ് രീ​തി കൂ​ട​ര​ഞ്ഞി​യി​ലും ന​ട​പ്പാ​ക്ക​ണ​മെ​ന്ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ടൗ​ണി​ലെ ഓ​രോ വ​ശ​ത്ത് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന രീ​തി​യാ​ണ് തി​രു​വ​മ്പാ​ടി​യി​ൽ ന​ട​പ്പാ​ക്കി​യ​ത്. അ​നു​ദി​നം വ​ർ​ധി​ച്ചു വ​രു​ന്ന വാ​ഹ​ന​പ്പെ​രു​പ്പ​വും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡ് വീ​തി കൂ​ട്ട​ൽ സാ​ധ്യ​മ​ല്ലാ​ത്ത കു​ട​ര​ഞ്ഞി ടൗ​ണും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​ന്നും ത​ല​വേ​ദ​ന​യാ​ണ്.
ചെ​റു​തും വ​ലു​തു​മാ​യ അ​ന​വ​ധി ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​മ്പാ​റ തോ​ട്ടു​മു​ക്കം ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും പോ​കു​ന്ന നൂ​റു​ക​ണ​ക്കി​ന് ടി​പ്പ​റു​ക​ൾ കൂ​ട​ര​ഞ്ഞി ടൗ​ണി​ൽ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്. ഗ​താ​ഗ​ത സ്തം​ഭ​ന​മു​ണ്ടാ​കു​ന്ന കു​രി​ശു​പ​ള്ളി ജം​ഗ്ഷ​ൻ റോ​ഡ് മാ​സ​ങ്ങ​ളാ​യി പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ദി​വ​സേ​ന നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം മു​ത​ൽ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ൻ വ​രെ ദി​വ​സേ​ന ഉ​ണ്ടാ​കു​ന്ന ട്രാ​ഫി​ക് ബ്ലോ​ക്കി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തു ഭ​ര​ണ സ​മി​തി​യു​ടെ ഭാ​ഗ​ത്തു നി​ന്നും ശ്ര​മ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​കു​ന്നു​മി​ല്ല.
പ്ര​വ​ർ​ത്തി പു​രോ​ഗ​മി​ക്കു​ന്ന മ​ല​യോ​ര ഹൈ​വേ​യി​ലെ കോ​ട​ഞ്ചേ​രി-​ക​ക്കാ​ടം​പൊ​യി​ൽ റീ​ച്ച് ക​രി​ങ്കു​റ്റി​യി​ൽ നി​ന്നും പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ൻ വ​ഴി പോ​കു​ന്ന​തി​നാ​ൽ ടൗ​ണി​ലെ ഗ​താ​ഗ​ത സ്തം​ഭ​നം കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.