മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി മു​ദ്രാ​വാ​ക്യം: 20 ബിജെപി ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്
Friday, December 3, 2021 12:41 AM IST
ത​ല​ശേ​രി: കെ.​ടി.ജ​യ​കൃ​ഷ്ണ​ൻ ബ​ലി​ദാ​ൻ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തലശേരി ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച 20 ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം ത​ല​ശേ​രി ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.
പ്ര​തി​ക​ൾ​ക്കാ​യി ശി​വ​പു​രം, പ​ടു​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് വ്യാ​പ​ക​മാ​യ റെ​യ്ഡ് ന​ട​ത്തി. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ മ​ര​ക്കാ​ർ സി​നി​മ​യു​ടെ ഫാ​ൻ​സ് ഷോ ​കാ​ണാ​ൻ പ്ര​തി​ക​ൾ ന​ഗ​ര​ത്തി​ലെ തി​യേ​റ്റ​റി​ലു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലി​ന് പോ​ലീ​സ് തി​യേ​റ്റ​ർ വ​ള​ഞ്ഞെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല.
ബുധനാഴ്ച വൈ​കു​ന്നേ​രം ന​ഗ​ര​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ലാ​ണ് അ​ത്യ​ന്തം പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം ഉ​യ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ടൗ​ൺ സി​ഐ കെ.​സ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.​പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ പ്ര​വ​ർ​ത്ത​ക​രെ സം​ഭ​വം ന​ട​ന്നയുടൻതന്നെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.
അതേസമയം, വ​ർ​ഗീ​യ ക​ലാ​പം ല​ക്ഷ്യം വ​ച്ച് ബി​ജെ​പി ത​ല​ശേ​രി​യി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ നേ​താ​ക്ക​ൾ​ക്കും മു​ദ്രാ​വാ​ക്യം വി​ളി​ച്ച​വ​ർ​ക്കു​മെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ ത​ല​ശേ​രി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി.​എ​ൻ.​ജി​ഥു​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.