ബി​ഹാ​ർ സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് റി​മാ​ൻ​ഡി​ൽ
Sunday, December 5, 2021 12:47 AM IST
കോ​ഴി​ക്കോ​ട്: ബി​ഹാ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ല്‍.
പാ​വ​ണ്ടൂ​ർ സ്വ​ദേ​ശി കൈ​ത​ക്ക​ൽ അ​നീ​ഷി(29)​നെ​യാ​ണ്‌ കാ​ക്കൂ​ർ പോ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്‌​ത​ത്‌. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ്‌ സം​ഭ​വം.

പൊ​ക്കു​ന്ന്‌​മ​ല​യ്‌​ക്ക​ടു​ത്ത ഫാ​മി​ൽ ജോ​ലി ചെ​യ്യു​ന്ന 34 കാ​രി​യാ​യ യു​വ​തി​യാ​ണ്‌ പ​രാ​തി​ക്കാ​രി. ഫാ​മി​ൽ പു​ല്ല​രി​യു​ന്ന​തി​നി​ടെ പ്ര​തി ഇ​വ​രെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത കാ​ക്കൂ​ർ പോ​ലീ​സ്‌ അ​റ​സ്റ്റ്‌ രേ​ഖ​പ്പെ​ടു​ത്തി കോ​ഴി​ക്കോ​ട്‌ മൂ​ന്നാം ന​മ്പ​ർ ജെ​എ​ഫ്‌​സി​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി . കോ​ട​തി യു​വാ​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.