സ​ന്പൂ​ർ​ണ ഇ-​ഓ​ഫീ​സ് സം​വി​ധാ​നം: രാ​ജ്യ​ത്ത് ആ​ദ്യ ജി​ല്ല​യാ​യി വ​യ​നാ​ട്
Sunday, December 5, 2021 12:47 AM IST
ക​ൽ​പ്പ​റ്റ: വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ മു​ത​ൽ ജി​ല്ലാ ആ​സ്ഥാ​ന ഓ​ഫീ​സാ​യ ക​ള​ക്ട​റേ​റ്റ് വ​രെ​യു​ള്ള റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ലെ ഫ​യ​ൽ നീ​ക്കം സ​ന്പൂ​ർ​ണ​മാ​യി ഇ-​ഓ​ഫീ​സ് സം​വ​ധാ​നം വ​ഴി​യാ​യി.ഇതോടെ ​സം​വി​ധാ​നം മു​ഴു​വ​ൻ റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ലും ന​ട​പ്പാ​ക്കി​യ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ജി​ല്ല​യാ​യും വ​യ​നാ​ട് മാ​റി. സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട അ​പേ​ക്ഷ​ക​ളു​ടെ ത​ത് സ്ഥി​തി വി​വ​ര​ങ്ങ​ൾ അ​റി​യാ​നും പൊ​തു​ജ​ന​ങ്ങ​ൾ ഇ​നി മു​ത​ൽ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ട​തി​ല്ല.

വി​വ​ര​ങ്ങ​ളെ​ല്ലാം ഒ​റ്റ ക്ലി​ക്കി​ൽ ല​ഭ്യ​മാ​കും. 60 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വി​ട്ടാ​ണ് റ​വ​ന്യൂ ഓ​ഫീ​സു​ക​ളി​ലെ ഫ​യ​ൽ നീ​ക്ക​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റ്റി​യ​ത്. ക​ള​ക്ട​റേ​റ്റു​ക​ളി​ൽ ഡി​സി സ്യൂ​ട്ട് എ​ന്ന ലോ​ക്ക​ൽ സെ​ർ​വ​ർ ആ​ശ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച സോ​ഫ്റ്റ് വെ​യ​റി​ൽ നി​ന്നും വി​ഭി​ന്ന​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കുകൂ​ടി ഫ​യ​ൽ നീ​ക്ക​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ ആ​യി പ​രി​ശോ​ധി​ക്കാ​വു​ന്ന ത​ല​ത്തി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണ് ഇ-​ഓ​ഫി​സ് സം​വി​ധാ​നം.

സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ഇ​ത്ത​ര​ത്തി​ൽ വി​പു​ല​മാ​യ ഇ-​ഓ​ഫീ​സ് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഫ​യ​ലി​ലെ മു​ഴു​വ​ൻ രേ​ഖ​ക​ളും ഡി​ജി​റ്റ​ൽ ആ​യി സൂ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ ഫ​യ​ൽ ന​ഷ്ട​പെ​ടു​ക, മാ​റ്റി വയ്​ക്കു​ക എ​ന്നി​വ​യൊ​ന്നും ഇ​നി എ​ളു​പ്പ​മ​ല്ല. 2015 ലാ​ണ് വ​യ​നാ​ട് ജി​ല്ല സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ പ്ര​കാ​രം ഇ-​ഓ​ഫീ​സ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. ആ​ദ്യ​പ​ടി​യാ​യി വ​കു​പ്പി​ന​ക​ത്തെ ഐ​ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​പു​ണ​രാ​യ​വ​രെ ക​ണ്ടെ​ത്തി ഐ​ടി വെ​ർ​ച്വ​ൽ കേ​ഡ​ർ രൂ​പി​ക​രി​ച്ചു.

ഇ​വ​ർ​ക്ക് ഐ​ടി മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ 10 ദി​വ​സ​ത്തെ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി. ഇ- ​ഓ​ഫി​സ് ന​ട​പ്പി​ലാ​ക്കേ​ണ്ട ചു​മ​ത​ല​യും ഇ​വ​ർ​ക്കാ​യി​രു​ന്നു. 2016 ൽ ​ഐ​ടി മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ടെ​ക്നി​ക​ൽ ടീ​മി​നെ ക​ണ്ടെ​ത്തു​ക​യും അ​തോ​ടൊ​പ്പം പ്രോ​ജ​ക്ട് മോ​ണി​റ്റ​റിം​ഗ് യൂ​ണി​റ്റ് രൂ​പി​ക​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലെ നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കംപ്യൂ​ട്ട​റു​ക​ൾ വ​ഴി ഓ​രോ സെ​ക്ഷ​നു​ക​ൾ വീ​തം (ഒ​രു സെ​ക്ഷ​നി​ൽ ഏ​ക​ദേ​ശം 8-10 ജീ​വ​ന​ക്കാ​ർ) ഡി​സി സ്യു​ട്ടി​ൽ നി​ന്നും ഇ ​ഓ​ഫി​സ് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റി.

ജില്ലയിലെ മൂ​ന്ന് താ​ലൂ​ക്ക് ഓ​ഫി​സു​ക​ളും 49 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും ക​ള​ക്ട​റേ​റ്റ്, സ​ബ് ക​ള​ക്ട​ർ ഓ​ഫി​സ് എ​ന്നി​വ​യു​മാ​യി ഇ-​ഓ​ഫി​സ് സോ​ഫ്റ്റ് വെ​യ​റി​ലു​ടെ ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ടി​വി​റ്റി പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്ന വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ ബി​എ​സ്എ​ൻ​എ​ൽ എ​ഫ്ടി​ടി​എ​ച്ച് സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ചാ​ണ് ക​ണ​ക്ടി​വി​റ്റി പ്ര​ശ്നം മ​റി​ക​ട​ന്ന​ത്. മു​ഴു​വ​ൻ വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലും അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റും ല​ഭ്യ​മാ​ണ്.