കുടിവെള്ളത്തിനായി അന്ധയുവതിയുടെ ദുരിതനടത്തം
Monday, December 6, 2021 12:39 AM IST
മാ​ന​ന്ത​വാ​ടി: വെ​ള്ളം വീ​ട്ടി​ൽ എ​ത്തി​ക്കാ​നാ​യി നി​ര​വ​ധി ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങി​യെ​ങ്കി​ലും അ​ന്ധ​യാ​യ യു​വ​തി​ക്ക് കു​ടി​വെ​ള്ളം ഇ​ന്നും കി​ട്ടാ​ക്ക​നി​യാ​ണ്. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​മ​ലാ ന​ഗ​ർ ഗോ​കു​ലം കോ​ള​നി​യി​ലെ മി​നി​യാ​ണ് കു​ടി​വെ​ള്ള​ത്തി​നാ​യി ദു​രി​തം പേ​റു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന വി​മ​ല ന​ഗ​ർ ഗോ​കു​ലം കോ​ള​നി​യി​ലാ​ണ് അ​ന്ധ​യാ​യ മി​നി​യും പ്രാ​യ​മാ​യ അ​മ്മ​യും താ​മ​സി​ക്കു​ന്ന​ത്. കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് അ​ന്ന​ത്തെ ക​ള​ക്ട​റാ​യി​രു​ന്ന ഭാ​സ്ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ച്ച് ന​ൽ​കി​യ​ത്. വീ​ടി​ന് സ​മീ​പ​ത്താ​യി ടാ​ങ്ക് സ്ഥാ​പി​ച്ച് കു​ടി​വെ​ള്ള​മെ​ത്തി​ച്ചു​വെ​ങ്കി​ലും അ​ഞ്ചു വ​ർ​ഷം മു​ന്പ് ഇ​വ​രു​ടെ മോ​ട്ടോ​ർ പൈ​പ്പി​നു​ള്ളി​ൽ താ​ഴ്ന്ന് പോ​വു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് കു​ടി​വെ​ള്ളം മു​ട​ങ്ങി.
2014ൽ ​ത​വി​ഞ്ഞാ​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് കു​ടി​വെ​ള്ള പ​ദ്ധ​തി ന​വീ​ക​രി​ക്കാ​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും വീ​ടു​ക​ളി​ലേ​ക്ക് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ച്ച​ത​ല്ലാ​തെ ഇ​വ​ർ​ക്ക് കു​ടി​വെ​ള്ളം മാ​ത്രം ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് ഇ​വ​ർ നി​ര​വ​ധി ഓ​ഫീ​സു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഇ​തു​വ​രെ​യും ഇ​വ​ർ​ക്ക് വെ​ള്ളം എ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. വീ​ട്ടി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ​മീ​പ​വാ​സി​ക​ളു​ടെ വീ​ട്ടി​ൽ എ​ത്തി​യാ​ണ് ഇ​വ​ർ ഇ​പ്പോ​ഴും കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്.
കാ​ഴ്ച​യി​ല്ലാ​ത്ത​തി​നാ​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി പോ​കു​ന്പോ​ൾ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ന്ന​തും പ​തി​വാ​ണ്. ഇ​ത്ത​ര​ത്തി​ൽ വീ​ണ് നി​ര​വ​ധി ത​വ​ണ കാ​ലി​ന്‍റെ​യും കൈ​യ്യു​ടെ​യും എ​ല്ലു​ക​ൾ പൊ​ട്ടു​ക​യും ചെ​യ്തു. പെ​ൻ​ഷ​ൻ കി​ട്ട​ന്ന തു​ക​കൊ​ണ്ടാ​ണ് ഈ ​കു​ടും​ബം ഇ​പ്പോ​ൾ ക​ഴി​ഞ്ഞു പോ​കു​ന്ന​ത്.
അ​ടി​യ​ന്ത​ര​മാ​യി ത​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​ണ് മി​നി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം, ഇ​വ​ർ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ വേ​ണ്ടി പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും റോ​ഡ് പ​ണി ക​ഴി​ഞ്ഞാ​ലു​ട​ൻ അ​വ​ർ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ച്ചു ന​ൽ​കു​മെ​ന്നും ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​യി പ​റ​ഞ്ഞു.