‌മു​തു​കാ​ട്ടി​ലെ നി​ർ​ദ്ദി​ഷ്ട ഇ​രു​മ്പ​യി​ർ ഖ​ന​ന പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണം: സ​മ​ത വി​ചാ​ര കേ​ന്ദ്രം
Monday, December 6, 2021 12:41 AM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള മു​തു​കാ​ട്ടി​ലെ പേ​രാ​മ്പ്ര എ​സ്റ്റേ​റ്റി​ൽ ഇ​രു​മ്പ​യി​ർ ഖ​ന​നം ന​ട​ത്താ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ വാ​സി​ക​ളു​ടെ​യും എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളു​ടേ​യും ആ​ശ​ങ്ക​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സ​മ​ത വി​ചാ​ര കേ​ന്ദ്രം പേ​രാ​മ്പ്ര മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​ൻ സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
സ​മ​ത വി​ചാ​ര കേ​ന്ദ്രം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി. ​ഹ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി.​കെ. വ​സ​ന്ത​കു​മാ​ർ, കെ.​ജി. രാ​മ​നാ​രാ​യ​ണ​ൻ, വ​ത്സ​ൻ എ​ട​ക്കോ​ട​ൻ, ക​ല്ലോ​ട് ഗോ​പാ​ല​ൻ, ഇ.​കെ. ര​വീ​ന്ദ്ര​ൻ, വി​ശ്വ​നാ​ഥ​ൻ പേ​രാ​മ്പ്ര, കെ.​ടി. ശ​ശി, വി​ജ​യ​ൻ ക​ടി​യ​ങ്ങാ​ട്, കെ. ​അ​പ്പു​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​തു​കാ​ട് ക​ർ​ഷ​ക സ​മ​ര ഭ​ട​ന്മാ​രും മു​തി​ർ​ന്ന സോ​ഷ്യ​ലി​സ്റ്റു​ക​ളു​മാ​യ രാ​ഘ​വ​ൻ വ​യ​ലാ​ളി​ക്ക​ര, പി.​കെ. കു​മാ​ര​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ക​ല്ലോ​ട് ഗോ​പാ​ല​ൻ (പ്ര​സി​ഡ​ന്‍റ്), പി.​കെ. ബി​ജു (സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി പേ​രാ​മ്പ്ര മേ​ഖ​ലാ ക​മ്മി​റ്റി രൂ​പി​ക​രി​ച്ചു.