ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് മി​ല്‍​മ മ​ല​ബാ​ര്‍ യൂ​ണി​യ​ന്‍റെ ഗ്രൂപ്പ് ഇ​ന്‍​ഷ്വ​റ​ന്‍​സ്
Tuesday, December 7, 2021 12:24 AM IST
കോ​ഴി​ക്കോ​ട്: ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് മി​ല്‍​മ മ​ല​ബാ​ര്‍ മേ​ഖ​ലാ യൂ​ണി​യ​ന്‍റെ ഗ്രൂ​പ്പ് ഇ​ന്‍​ഷ്വ​റ​ന്‍​സ്. ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ് കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മി​ല്‍​മ കോ​ഴി​ക്കോ​ട് ഡെ​യ​റി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ദ്ധ​തി​യു​ടെ പ്ര​പ്പോ​സ​ല്‍ എ​ല്‍​ഐ​സി സീ​നി​യ​ര്‍ ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍ പി.​വി. ശ​ശീ​ന്ദ്ര​ന്‍ മി​ല്‍​മ ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ്. മ​ണി​ക്ക് കൈ​മാ​റി.
പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​കു​ന്ന​വ​ര്‍ സ്വാ​ഭാ​വി​ക​മാ​യി മ​ര​ണ​പ്പെ​ട്ടാ​ലോ, അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ടാ​ലോ ആ​ശ്രി​ത​ര്‍​ക്ക് ഒ​റ്റ​ത്ത​വ​ണ സ​ഹാ​യം ല​ഭി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.​
മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ ഇ​രു​പ​ത്തി​യേ​ഴാ​യി​ര​ത്തോ​ളം ക്ഷീ​ര ക​ര്‍​ഷ​ക​ര്‍ നി​ല​വി​ല്‍ പ​ദ്ധ​തി​യി​ലെ അം​ഗ​ങ്ങ​ളാ​യി​ട്ടു​ണ്ട്. ആ​ന​ന്ദ് മാ​തൃ​ക​യി​ല്‍ സം​ഘ​ങ്ങ​ളി​ല്‍ പാ​ല്‍ ന​ല്‍​കു​ന്ന 18 മു​ത​ല്‍ 59 വ​യ​സു​വ​രെ​യു​ള്ള ക്ഷീ​ര ക​ര്‍​ഷ​ക​രെ​യാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.