പ​ഞ്ചാ​യ​ത്ത് ഒാഫീസിനു മു​മ്പി​ൽ ധ​ർ​ണ
Tuesday, January 18, 2022 12:49 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ശ്മ​ശാ​ന​ഭൂ​മി​യി​ൽ വാ​ത​ക​ശ്മ​ശാ​നം നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ 25 സെന്‍റ് സ്ഥ​ലം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ള​ന്നു​തി​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​സി​പി കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന് മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി.

സ്ഥ​ലം അ​ള​ന്നു തി​രി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ പ​തി​നൊ​ന്നി​ന് സ​ർ​വ​ക​ക്ഷി നേ​താ​ക്ക​ളും, സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളും സ്ഥ​ല​ത്തെ​ത്തി​യി​ട്ട് സ്ഥ​ലം അ​ള​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ യാ​തൊ​രു ക്ര​മീ​ക​ര​ണ​വും ന​ട​ത്താ​ത്ത​തി​ൽ നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ചു. സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം ചെ​യ​ർ​മാ​ൻ കെ.​കെ.​മ​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഡി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വോ​ളി​ബോ​ള്‍ ഗ്രൗ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു

താ​മ​ര​ശേ​രി:​ അ​ന്ത​രി​ച്ച സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ കാ​ന്ത​പു​ര​ത്തെ എം.​കെ​.സി. അ​ബൂ​ബ​ക്ക​ര്‍ വി​ശ്ര​മ​ര​ഹി​ത​നാ​യ പൊ​തുപ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു​വെ​ന്നും നാ​ടി​നും നാ​ട്ടു​കാ​ര്‍​ക്കും വേ​ണ്ടി ജീ​വാ​ര്‍​പ്പ​ണം ചെ​യ്ത വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും എം.​കെ. രാ​ഘ​വ​ന്‍ എം​പി. പ​റ​ഞ്ഞു. കാ​ന്ത​പു​രം യം​ഗ് മെ​ന്‍​സ് സ്പോ​ര്‍​ട്സ് ക്ല​ബി​ന്‍റെ സ്ഥാ​പ​ക​നും സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എം.​കെ.​സി. അ​ബൂ​ബ​ക്ക​റി​ന്‍റെ സ്മ​ര​ണ​ക്കാ​യി ക്ല​ബ് ഒ​രു​ക്കി​യ വോ​ളി ബോ​ള്‍ ഗ്രൗ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ഗ്രൗ​ണ്ടി​നാ​യു​ള്ള സ്ഥ​ലം ക്ല​ബ് വി​ല​ക്ക് വാ​ങ്ങി​യ​താ​യി​രു​ന്നു. മേ​ഖ​ല​യി​ലെ കാ​യി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ഗ്രൗ​ണ്ട് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് കു​ട്ടി ഉ​ണ്ണി​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.