തി​രു​വ​മ്പാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം യു​എ​ച്ച്ഐ​ഡി സം​വി​ധാ​ന​ത്തി​ലാ​യി
Thursday, January 20, 2022 12:28 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഇ- ​ഹെ​ൽ​ത്ത് കേ​ര​ള സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഇ-​ഹെ​ൽ​ത്ത് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യു​എ​ച്ച്ഐ​ഡി (യൂ​ണി​ക് ഹെ​ൽ​ത്ത് ഐ​ഡി) കാ​ർ​ഡ് വി​ത​ര​ണ​മാ​ണ് ആ​രം​ഭി​ച്ച​ത്. ഇ-​ഹെ​ൽ​ത്ത് കേ​ര​ള സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യാ​ണ് യു​എ​ച്ച്ഐ​ഡി കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ട​ലാ​സ് ര​ഹി​ത​മാ​ക്കു​ന്ന​ത് വ​ഴി സ​മ​യ​ലാ​ഭ​വും രോ​ഗീ സൗ​ഹൃ​ദ​മാ​യ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സൗ​ക​ര്യ​വു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഓ​ൺ​ലൈ​നാ​യി ഡോ​ക്ട​റു​ടെ സേ​വ​നം തേ​ടാ​വു​ന്ന ടെ​ലി​മെ​ഡി​സി​ൻ സം​വി​ധാ​ന​വും ഈ ​ഹെ​ൽ​ത്ത് കേ​ര​ള​യു​ടെ ഭാ​ഗ​മാ​യു​ണ്ട്. തി​രു​വ​മ്പാ​ടി ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​ർ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട് വാ​ർ​ഡ് അം​ഗം കെ.​എം. മു​ഹ​മ്മ​ദ​ലി​ക്ക് യു​എ​ച്ച്ഐ​ഡി കാ​ർ​ഡ് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യ ഇ -​ഹെ​ൽ​ത്ത്‌ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​പ്ര​മോ​ദ് കു​മാ​ർ, ഇ-​ഹെ​ൽ​ത്ത് ജി​ല്ലാ പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ ശ്യാം​ജി​ത്ത്, മെ​ഡി​ക്ക​ൽ ഒ​ഫീ​സ​ർ ഡോ. ​കെ. നി​ഖി​ല, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​നി​മു​ത​ൽ ആ​ശു​പ​ത്രി​യി​ലെ ഒ​പി​യി​ൽ വ​രു​ന്ന​വ​ർ യു​എ​ച്ച്ഐ​ഡി കാ​ർ​ഡ് കൈ​പ്പ​റ്റു​ന്ന​തി​നാ​യി ആ​ധാ​ർ കാ​ർ​ഡ് കൊ​ണ്ടു​വ​ര​ണ​മെ​ന്നും കാ​ർ​ഡി​ന്‍റെ ഫീ​സാ​യി ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ൽ പ​ത്തു രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നും എ​ഫ്എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. നി​ഖി​ല അ​റി​യി​ച്ചു.