ആശങ്കയറിയിച്ച് വി​സി​ക്ക് അ​ധ്യാ​പി​ക​യു​ടെ പ​രാ​തി
Thursday, January 20, 2022 12:31 AM IST
തേ​ഞ്ഞി​പ്പ​ലം : ക​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ -ബി​രു​ദാ​ന്ത​ര പ​രീ​ക്ഷ ചോ​ദ്യ പേ​പ്പ​റു​ക​ൾ ഓ​ണ്‍ ലൈ​നാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ലെ ര​ഹ​സ്യ​സ്വ​ഭാ​വ​ത്തെ ബാ​ധി​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് കോ​ള​ജ് അ​ധ്യാ​പി​ക​യു​ടെ ക​ത്ത്. യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റം​ഗ​വും പാ​ല​ക്കാ​ട് നെ​ൻ​മാ​റ എ​ൻ​എ​സ്എ​സ് കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ ഡോ.ല​ക്ഷ​മി ആ​ർ.ച​ന്ദ്ര​നാ​ണ് വി​സിക്ക് പ​രാ​തി ന​ൽ​കി​യ​ത്.

പി​ജി പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​റു​ക​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​ണെ​ങ്കി​ലും ഒ​രു കോ​ള​ജി​ൽ ത​ന്നെ ബി​രു​ദ പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണ്. വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ൽ ഒ​രേ ദി​വ​സം പ​രീ​ക്ഷ വ​രു​ന്ന​തി​നാ​ൽ ചോ​ദ്യ​പേ​പ്പ​റു​ക​ൾ പ​രി​മി​ത​മാ​യ സ​മ​യ​ത്തി​ൽ പ്രി​ന്‍റ് എ​ടു​ക്കു​ന്ന​തു അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നു അ​ധ്യാ​പി​ക വി​സി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു. ഓ​ണ്‍​ലൈ​ൻ രീ​തി കോ​ള​ജു​ക​ളി​ലെ പ​രി​ക്ഷ ന​ട​ത്തി​പ്പു സം​വി​ധാ​ന​ത്തെ ത​ന്നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​മെ​ന്നും ഒ​ന്ന​ര മ​ണി ക്കൂ​ർ മു​ന്പ് ചോ​ദ്യ​പേ​പ്പ​ർ ഓ​ണ്‍ ലൈ​ൻ വി​ത​ര​ണം ന​ട​ത്തു​ന്ന​തു ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന്‍റെ മു​ഖ്യ​ജോ​ലി, സാ​ന്പ​ത്തി​ക​ഭാ​രം, കോ​ള​ജു​ക​ളു​ടെ ജോ​ലി ഭാ​രം എ​ന്നി​വ പൂ​ർ​ണ​മാ​യും പ​രീ​ക്ഷ ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ത​ല​യി​ൽ കെ​ട്ടി​വ​ച്ച് ര​ഹ​സ്യ സ്വ​ഭാ​വം നി​ല​നി​ർ​ത്താ​ൻ​നു​ള്ള ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്നു സ​ർ​വ​ക​ലാ​ശാ​ല ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണെ​ന്നും അ​ധ്യാ​പ​ക​ർ ആ​രോ​പി​ക്കു​ന്നു. ചോ​ദ്യ​പേ​പ്പ​ർ ഓ​ണ്‍​ലൈ​നി​ൽ വി​ത​ര​ണ ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ നി​ന്നു പി​ൻ​മാ​റ​ണ​മെ​ന്നും പ​രീ​ക്ഷ​ക​ളു​ടെ ര​ഹ​സ്യ​സ്വ​ഭാ​വം നി​ല​നി​ർ​ത്ത​ണ​മെ​ന്നു​മാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.