മോ​ഷ്ടാ​വ് പി​ടി​യി​ലാ​യി; കാ​ൽ നൂ​റ്റാ​ണ്ടി​നു ശേ​ഷം
Sunday, January 23, 2022 12:08 AM IST
മ​ഞ്ചേ​രി: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് മോ​ള​യി​ൽ റ​ഷീ​ദ് എ​ന്ന അ​ബ്ദു​ൾ റ​ഷീ​ദി(59)​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലും സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സു​ക​ളി​ലും പ്ര​തി​യാ​യ അ​രീ​ക്കോ​ട് മൂ​ർ​ക്ക​നാ​ട് സ്വ​ദേ​ശി മോ​ള​യി​ൽ അ​ബ്ദു​ൾ റ​ഷീ​ദി​നെ​യാ​ണ് മ​ല​പ്പു​റം പോ​ലീ​സ് ത​മി​ഴ്നാ​ട്ടി​ലെ ഉ​ക്ക​ട​ത്ത് വ​ച്ച് പി​ടി​കൂ​ടി​യ​ത്.

മ​ഞ്ചേ​രി,അ​രീ​ക്കോ​ട്,കൊ​ണ്ടോ​ട്ടി, എ​ട​വ​ണ്ണ, തി​രൂ​ര​ങ്ങാ​ടി, വാ​ഴ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും എ​റ​ണാ​കു​ളം,തൃ​ശൂ​ർ ജി​ല്ല​ക​ളി​ലു​മാ​യി പ​തി​ന​ഞ്ചു കേ​സു​ക​ളി​ൽ നി​ല​വി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. വ്യ​ത്യ​സ്ത പേ​രു​ക​ളി​ലാ​യി ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ 25 വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു.

മ​ല​പ്പു​റം ജി​ല്ല​യി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ദാ​സ് രൂ​പ​വ​ത്ക്ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.