തോ​ടു​ക​ളി​ൽ ‘ക​യ​ർ​ഭൂ​വ​സ്ത്രം’ ഉ​ദ്ഘാ​ട​നം
Sunday, January 23, 2022 12:11 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൊ​തു തോ​ടു​ക​ളു​ടെ സം​ര​ക്ഷ​ണാ​ർ​ത്ഥം "ക​യ​ർ​ഭൂ​വ​സ്ത്രം" അ​ണി​യി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, സെ​ക്ര​ട്ട​റി കെ. ​ഗി​രീ​ഷ് കു​മാ​ർ, തൊ​ഴി​ലു​റ​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ നി​ർ​മല ബ​സേ​ലി​യോ​സ്, ഓ​വ​ർ​സി​യ​ർമാ​രാ​യ ഗോ​കു​ൽ​ദാ​സ്, സ​ജ​നാ മാ​ത്യു, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്പ​ത് തോ​ടു​ക​ളി​ൽ 12 ല​ക്ഷം രൂ​പ മു​ത​ൽ മു​ട​ക്കി​ൽ ക​യ​ർ ഭൂ ​വ​സ്ത്രം സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.