നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന് ആ​ദ​ര​മാ​യി വീ​ഡി​യോ ചി​ത്രം
Sunday, January 23, 2022 12:11 AM IST
കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ സ​മ​രച​രി​ത്ര​ത്തി​ലെ ഇ​തി​ഹാ​സ​മാ​യ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​ര​മാ​യി ഒ​രു വീ​ഡി​യോ ചി​ത്രം.​ ഭാ​ര​ത​ര​ത്ന നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന് എ​ന്ന ആ​ശ​യ​ത്തെ മു​ന്‍​നി​ര്‍​ത്തി​യാ​ണ് വീ​ഡി​യോ ചി​ത്രം നി​ര്‍​മിച്ചി​ട്ടു​ള്ള​ത്.

മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ. എം.​സി.​വ​സി​ഷ്ഠും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ദ്യാ​ര്‍​ത്ഥി​ക​ളും ചേ​ര്‍​ന്നാ​ണ് ഈ ​വീ​ഡി​യോ ചി​ത്രം ത​യാ​റാ​ക്കി​യ​ത്.