കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ം: രണ്ടു പേർക്കു പ​രി​ക്ക്
Monday, January 24, 2022 12:31 AM IST
പു​തു​പ്പാ​ടി: ഈ​ങ്ങാ​പ്പു​ഴ​യി​ലും കോ​ട​ഞ്ചേ​രി​യി​ലും കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ം. ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്. ഈ​ങ്ങാ​പ്പു​ഴ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നാണ് കാ​ട്ടു​പ​ന്നി​യു​ടെ അ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റത്. ചോ​യോ​ട് ചി​ര​ണ്ടാ​യ​ത്ത് ജോ​മോ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 9.30ഓ​ടെ ജോ​ലി​ക​ഴി​ഞ്ഞ് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ചോ​യി​യോ​ട് ചി​ര​ണ്ടാ​യ​ത്ത് ജോ​മോ​നാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.​ജോ​മോ​ന്‍ ഈ​ങ്ങാ​പ്പു​ഴ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ വൈ​കി​ട്ടോ​ടെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍ പ​റ്റാ​ത്ത​വ​ണ്ണം പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ല്‍ സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ ഒ​രു പ​രി​ധി​വ​രെ വാ​ഹ​ന​ങ്ങ​ള്‍​ക്കും ആ​ളു​ക​ൾ​ക്കും പ​ന്നി​ശ​ല്യ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​നേ​ടാം. മ​ല​യോ​ര മേ​ഖ​ല​യി​ലെ റോ​ഡു​ക​ളി​ല്‍ സ്ട്രീ​റ്റ് ലൈ​റ്റു​ക​ളി​ല്ലാ​ത്ത​ത് വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്ക് ഗു​ണ​ക​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. റോ​ഡു​ക​ളി​ൽ സ്ട്രീ​റ്റ്‌ ലൈ​റ്റു​ക​ളും വ​നാ​തി​ർ​ത്തി​ക​ളി​ൽ സോ​ളാ​ർ വേ​ലി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം പ്ര​ത്യേ​കി​ച്ച് പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്താ​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളാ​കെ ഭീ​തി​യി​ലാ​ണ്.

ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും കൃ​ഷി​ക്കും കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ൽ വ​നം​വ​കു​പ്പ് വീ​ഴ്ച​യും കാ​ല​താ​മ​സ​വും വ​രു​ത്തു​ന്ന​ത് തു​ട​ർ​ന്നാ​ൽ കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ സ​ഹി​തം ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ആ​ളു​ക​ളെ കോ​ട​തി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്കി വീ​ഴ്ച്ച വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി ചേ​ർ​ത്തു കേ​സ് ഫ​യ​ൽ ചെ​യ്യേ​ണ്ടി വ​രു​മെ​ന്ന് കി​ഫ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി​യി​ൽ സ്വ​ന്തം പ​റ​മ്പി​ൽ പു​ല്ല് വെ​ട്ടാ​ൻ പോ​യ വീ​ട്ട​മ്മ​യ്ക്കാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ശാ​ന്തി​ന​ഗ​ർ ചി​റ്റ​ക്കാ​ട്ടു​കു​ഴി ടോ​മി​ന്‍റെ ഭാ​ര്യ ജെ​സി​ക്കാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ സ്വ​ന്തം സ്ഥ​ല​ത്ത് പു​ല്ല് വെ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ളാ​ണ് പു​ല്ലി​നി​ട​യി​ൽ മ​റ​ഞ്ഞി​രു​ന്ന കാ​ട്ടു പ​ന്നി ക​ടി​ക്കു​ന്ന​ത്. ഓ​മ​ശേ​രി സ്വ​കാ​ര്യ​ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ല്‍​സ തേ​ടി. പി​ന്നീ​ട് വി​ദ​ഗ്ധ​ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു ചി​കി​ത്സ​യ്ക്ക് ശേ​ഷം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഈ​യ​ടു​ത്താ​യി പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും കൃ​ഷി​ക്കും കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.